Blog Details

സിംഗ് വിത്ത് എം. ജി മത്സര വിജയിയെ വേദിയിൽ എം. ജി ശ്രീകുമാർ പ്രഖ്യാപിക്കും! കലാമേളയ്ക്കും അവാർഡ് നിശയ്ക്കുമായി ബഥേൽ സെൻറ്റർ ഒരുങ്ങിക്കഴിഞ്ഞു!

എം. ജി ശ്രീകുമാർ വിധി കർത്താവായ സിംഗ് വിത്ത് എം. ജി മത്സരവിജയിയെ നവംബർ 26-നു നടക്കുന്ന UKKCA അവാർഡ്/സംഗീത നിശയുടെ വേദിയിൽ വച്ച് എം. ജി ശ്രീകുമാർ തന്നെ പ്രഖ്യാപിക്കും! യു. കെ യിലെ ക്നാനായക്കാർക്ക് വേണ്ടി മാത്രം ബഥേൽ സെൻറ്ററിലെ വേദിയിൽ ഒരുക്കിയിരിക്കുന്ന ഈ അവസരത്തിനു വേണ്ടി മത്സരിച്ചത് പത്ത് പേരാണ്. എം. ജി ശ്രീകുമാർ ആലപിച്ച ഏതെങ്കിലും ഒരു ഗാനമായിരുന്നു ഒറ്റ ടേക്കിൽ, മനഃപാഠമാക്കി എല്ലാ മത്സരാർത്ഥികളും ആലപിക്കേണ്ടിയിരുന്നത്. ഒപ്പം മത്സരത്തിൽ പങ്കെടുക്കാനായി ഒരു VIP ടിക്കറ്റും വാങ്ങണമായിരുന്നു.

മാഗ്‌നവിഷൻ സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്ത ഗാനങ്ങൾ മത്സരാർത്ഥികൾ പാടുന്ന വീഡിയോയോടൊപ്പം എം. ജി ശ്രീകുമാറിന് അയച്ചു കൊടുത്തതിൽ നിന്നുമാണ് വിജയിയെ എം. ജി ശ്രീകുമാർ തന്നെ നേരിട്ട് തിരഞ്ഞെടുക്കുന്നത്. സിംഗ് വിത്ത് എം. ജി മത്സരത്തിൽ പങ്കെടുത്ത പത്ത് ക്നാനായ മത്സരാർത്ഥികളുടെയും പാട്ടുകൾ യു. കെ. കെ. സി. എ യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നാളെ (22/11/17) ചേർക്കുന്നതാണ്.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News