Blog Details

UKKCA സംഘടിപ്പിയ്ക്കുന്ന All UK badminton ടൂർണമെൻ്റ് ഡിസംബർ 11 ന് ലെസ്റ്ററിൽ

UKKCA സംഘടിപ്പിയ്ക്കുന്ന All UK badminton ടൂർണമെൻ്റ് ഡിസംബർ 11 ന് ലെസ്റ്ററിൽ

UK യിലെ ക്നാനായ ബാഡ്മിൻ്റൺ പ്രേമികൾ ആവേശപൂർവ്വം കാത്തിരിക്കാറുള്ള അഖില UK ക്നാനായ ബാഡ്മിൻ്റൺ മത്സരം ഡിസംബർ 11 ന് നടക്കുന്നു. പങ്കാളികളുടെ ബാഹുല്യം കൊണ്ടും, ആസൂത്രണ മികവുകൊണ്ടും, വാശിയേറിയ മത്സരങ്ങൾ കൊണ്ടും മുൻ വർഷങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു UKKCA ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സാമൂഹ്യ ഇടപെടലുകൾ സാധ്യമല്ലാതാക്കിത്തീർത്ത കൊറോണ അതിവ്യാപനംമൂലം കഴിഞ്ഞ വർഷം നടക്കാതെ പോയ ബാഡ്മിൻ്റൺ ടൂർണമെൻ്റ് പുനരാരംഭിയ്ക്കുമ്പോൾ ക്നാനായ ബാഡ്മിൻ്റൺ പ്രേമികൾ ഏറെ ആവേശത്തിലാണ്. നിരവധി കായിക പ്രേമികളുടെ ആവശ്യപ്രകാരം UKയിലെ മധ്യഭാഗത്തുള്ള, എല്ലാ സ്ഥലങ്ങളിലിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ലെസ്റ്ററിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഒരു പകൽ മുഴുവൻ നീളുന്ന മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിയ്ക്കുന്നു.

Recent News