Blog Details

UKKCA കലാമേള ടൈം ടേബിൾ കാണാം! കൃത്യം 9 മണിക്ക് ഉത്‌ഘാടനം! 7 വേദികളിലായി മത്സരങ്ങൾ! 2.30 നു വിശുദ്ധ കുർബ്ബാന! 4 മണി മുതൽ അവാർഡ്/സംഗീത നിശ! പ്രവേശനം First Come First Serve! ടിക്കറ്റ് എടുക്കാം ukeventlife.co.uk

നവംബർ 26-നു നടക്കുന്ന UKKCA കലാമേള മത്സരങ്ങളുടെ വിശദമായ സമയക്രമം ഇവിടെ വായിക്കാം. ബഥേൽ സെൻറ്ററിൽ 7 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. രാവിലെ 9 മണിക്ക് ഉത്‌ഘാടനത്തെ തുടർന്ന് രജിസ്‌ട്രേഷൻ ആരംഭിക്കും. സിംഗിൾ മത്സരങ്ങൾക്ക് 2 പൗണ്ടും ഗ്രൂപ്പ് മത്സരങ്ങൾക്ക് 10 പൗണ്ടും രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. 9.15-നു ക്വിസ് മത്സരങ്ങളോടെയാണ് 2017 ലെ കലാമേളയ്ക്ക് തുടക്കമാകുന്നത്. തുടർന്ന് പല സ്റ്റേജുകളിലായാണ് വിവിധയിനം മത്സരങ്ങൾ അരങ്ങേറുക.

ക്നാനായ മങ്ക/കേസരി മത്സരങ്ങളുടെ ഫൈനൽ റൗണ്ടോടെ ആയിരിക്കും കലാമേള അവസാനിക്കുക. തുടർന്ന് 2.30-നു വി. കുർബ്ബാന ഉണ്ടായിരിക്കും. 4 മണി മുതൽ ബഥേൽ സെൻറ്ററിലെ പ്രധാന വേദിയിൽ UKKCA ആദ്യമായി സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റിനൊപ്പം എം. ജി ശ്രീകുമാർ നേതൃത്വം കൊടുക്കുന്ന സംഗീത നിശയും അരങ്ങേറും!

സംഗീത നിശയുടെ ടിക്കറ്റുകൾ ഓൺലൈനിൽ ഇപ്പോഴും ലഭ്യമാണ്. എളുപ്പത്തിൽ ടിക്കറ്റുകൾ വാങ്ങുവാൻ ഈ ലിങ്ക് സന്ദർശിക്കുക : ukeventlife.co.uk. അവാർഡ്/സംഗീത നിശയുടെ വേദിയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലം മാത്രമായിരിക്കും. First Come - First Serve രീതിയിലായിരിക്കും ഓരോ ക്യാറ്റഗറിയിലും ഹാളിനുള്ളിലേക്കുള്ള പ്രവേശനം.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News