മുൻ മിസ് കേരളയും പ്രശസ്ത ടെലിവിഷൻ അവതാരികയുമായ രഞ്ജിനി ഹരിദാസ് നവംബർ 26-നു ബിർമിങ്ഹാം ബഥേൽ സെൻറ്ററിൽ വച്ച് നടക്കുന്ന UKKCA സംഗീത നിശക്ക് ആശംസകൾ നേരുന്ന വീഡിയോ കാണാം. മലയാളികളുടെ കണ്ണിലുണ്ണിയായ ശ്രേയ ജയദീപിനും (ബേബി ശ്രേയ) എം. ജി ശ്രീകുമാറിനും ടീനു ടെലൻസിനും രമേഷ് പിഷാരടിക്കും ഒപ്പം മ്യൂസിക്കൽ നെറ്റിൽ അണിനിരക്കുന്നത് പത്തോളം പേരടങ്ങുള്ള ലൈവ് ഓർക്കസ്ട്ര ടീമാണ്.
ഒന്നിച്ച് 50 ടിക്കറ്റുകൾക്ക് മുകളിൽ വാങ്ങുന്ന യൂണിറ്റുകൾക്കോ ക്നാനായ വ്യക്തികൾക്കോ പ്രത്യേക ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നിച്ചു 100 ടിക്കറ്റിനു മുകളിൽ വാങ്ങുന്നവർക്ക് 10% ഡിസ്‌കൗണ്ടും, 50 മുതൽ 100 ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 5% ഡിസ്‌കൗണ്ടും ലഭിക്കും. ഓൺലൈനിൽ എടുക്കുന്ന ടിക്കറ്റുകൾക്കും, ഒപ്പം പ്രിൻറ്റഡ് ടിക്കറ്റുകൾക്കും ഈ ഓഫർ ലഭ്യമാണ്. ഹാളിനകത്തേക്കുള്ള പ്രവേശനം, First come - first serve എന്ന രീതിയിലായിരിക്കും (For both പ്രിൻറ്റഡ് & ഓൺലൈൻ tickets).
ഓൺലൈനിൽ നിങ്ങളുടെ ടിക്കറ്റുകൾ വാങ്ങാനായി ഈ ലിങ്ക് സന്ദർശിക്കുക.https://www.ukeventlife.co.uk. VIP, Gold, Silver എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാണ്. യഥാക്രമം £35, £25, £15 എന്നിങ്ങനെയാണ് ഒരു സീറ്റിനുള്ള ചാർജ്ജ്. £10 ടിക്കറ്റുകൾ എല്ലാം ഇതിനോടകം വിറ്റഴിഞ്ഞു പോയി. £15 ടിക്കറ്റുകളും പരിമിതമാണ്. എത്രയും വേഗം ഓൺലൈനിൽ നിങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കു! 2017 നവംബർ 26, ഞായറാഴ്ച വൈകുന്നേരമാണ് ബിർമിങ്ഹാം ബഥേൽ സെൻറ്ററിൽ വച്ച് മ്യൂസിക്കൽ അവാർഡ് നിശ നടക്കുന്നത്.
യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.