Blog Details

മിഡിൽസ്‌ബ്രൊ യൂണിറ്റ് പ്രസിഡൻറ്റ് ബെന്നി മാത്യു നിര്യാതനായി! യു. കെ ക്നാനായ സമൂഹത്തിൻറ്റെ കണ്ണീർ പ്രണാമം!

യു. കെ. കെ. സി. എ മിഡിൽസ്‌ബ്രൊ യുണിറ്റ് പ്രസിഡൻറ്റ് ബെന്നി മാത്യു കുറ്റിക്കാട്ടുകര (52) യു. കെ യിൽ ഇന്നലെ (02/12/17) നിര്യാതനായി. നാട്ടിൽ മാറിക ഇടവകാംഗമാണ്. ഭാര്യ സാലി പയ്യാവൂര്‍ ആനാലിപാറയില്‍ കുടുംബാംഗം. മക്കള്‍: സ്റ്റെഫിനി, ബോണി. കുറച്ചു നാളുകളായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു.

മിഡിൽസ്ബ്രൊ മലായാളി കമ്മ്യൂണിറ്റിയിലെയും, ക്നാനായ അസോസിയേഷനിലെയും സജീവ സാന്നിധ്യമായിരുന്ന ബെന്നിയുടെ വിയോഗമറിഞ്ഞു ഇന്നലെ വെളുപ്പിന് തന്നെ സുഹൃത്തുക്കളും, ബന്ധുക്കളും ആശുപത്രിയിൽ എത്തിയിരുന്നു. UKKCA സ്പിരിച്വൽ അഡ്വൈസറായ ഫാ. സജി തോട്ടത്തിൽ മരണവിവരം അറിഞ്ഞപ്പോൾ തന്നെ ആശുപത്രിയിൽ എത്തി പ്രാർത്ഥന ശുശ്രൂഷകൾ നടത്തിയിരുന്നു.

സംസ്‍കാരം പിന്നീട് യു. കെ യിൽ വച്ച് നടക്കും. ദുഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യുവാനുള്ള കരുത്ത് സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം യു. കെ ക്നാനായ സമൂഹത്തിൻറ്റെ വേദനയിൽ UKKCA യും പങ്കു ചേരുന്നു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News