Blog Details

യു. കെ ക്നാനായ സമൂഹം ബെന്നി മാത്യുവിന് ഡിസംബർ 15-നു യാത്രാമൊഴി നൽകും! സംസ്ക്കാര ശുശ്രൂഷകൾ മിഡിൽസ്ബ്രൊ St. Bede’s കാത്തലിക്ക് പള്ളിയിൽ 10 മണിക്ക്!

അകാലത്തിൽ നമ്മെ എല്ലാം വിട്ടുപിരിഞ്ഞ മിഡിൽസ്ബ്രൊ ക്‌നാനായ യൂണിറ്റ് പ്രസിഡൻറ്റ് ബെന്നി മാത്യു കുറ്റികാട്ടുകരയുടെ സംസ്ക്കാര ശുശ്രൂഷകൾ വരുന്ന വെള്ളിയാഴ്ച്ച (15/12/17) രാവിലെ 10 മണി മുതൽ മിഡിൽസ്ബ്രൊ St. Bede’s കാത്തലിക്ക് പള്ളിയിൽ വച്ച് നടക്കും. ബെന്നി മാത്യവിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മലയാളത്തിലുള്ള വി: കുർബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും.

ബെന്നി മാത്യുവിനെ ഒരു നോക്ക് കാണാനും പ്രാർത്ഥനകൾ അർപ്പിക്കുന്നതിനായി എത്തിച്ചേരേണ്ട വിലാസം : St. Bede RC church, Bishopton Road, Stockton-on-Tees, TS18 4PA.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News