യേശു സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കുവാൻ, UKKCA യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിശുദ്ധ നാട് തീർഥാടനത്തിൽ 100 ലധികം ക്നാനായ കാതോലിക്കർ പങ്കെടുക്കും. യു. കെ. കെ. സി. എ ആദ്യമായി നടത്തുന്ന വിശുദ്ധ നാട് തീർഥാടനത്തിനു മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ആദ്യ കോച്ച് പൂർണ്ണമായും തികഞ്ഞതിനു ശേഷവും താല്പര്യം പ്രകടിപ്പിച്ചു കുടുംബങ്ങൾ വന്നപ്പോൾ രണ്ടാമത്തെ കോച്ചും ബുക്ക് ചെയ്യുകയായിരുന്നു. രണ്ടാമത്തെ കോച്ചിൽ വളരെ കുറച്ചു സീറ്റുകൾ കൂടി ഒഴിവുണ്ട്.
ഇസ്രായേൽ, ജോർദ്ദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെ 10 ദിവസം നീണ്ടു നിൽക്കുന്ന തീർത്ഥാടനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റിയുമായോ ടൂർ ഓപ്പറേറ്റർ ആഷിൻ സിറ്റി മാനേജിങ് ഡയറക്ടർ ജിജോ മാധവപ്പള്ളിയുമായോ ബന്ധപ്പെടേണ്ടതാണ്. മാഞ്ചസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നായിരിക്കും എയർടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.