Blog Details

ബിർമിംഗ്ഹാം യൂണിറ്റ് അംഗം ആൻസി സിമ്മി (51) നാട്ടിൽ നിര്യാതയായി! വേദനയോടെ യു. കെ ക്നാനായ സമൂഹം!

ബിർമിംഗ്ഹാമിലെ വാൾസാളിൽ ദീർഘകാലമായി താമസിച്ചു വരികയായിരുന്ന കോട്ടയം സ്വദേശി ആൻസി സിമ്മി ഇന്ന് (14/12/17) രാവിലെ കാരിത്താസ് ആശുപത്രിയിൽ നിര്യാതയായി. അയ്മനം പരിപ്പ് സ്വദേശി മുളക്കൽ സിമ്മിയുടെ ഭാര്യയും, മുൻ യു. കെ. കെ. സി. എ വൈസ് പ്രസിഡൻറ്റുമായ ജിജോ മാധവപ്പള്ളിയുടെ സഹോദരിയുമാണ്. സിയാ, ലിയാ, എബിസൺ എന്നീ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. ന്യൂ കാസിലിൽ താമസിക്കുന്ന ജിജോ മാധവപ്പള്ളി, മോളി ജോയി, ജെസ്സി ബൈജു, സെലിൻ രാജേഷ് (ദുബായ്) സാലി ബേബി (ഇടക്കോലി) എന്നിവർ സഹോദരങ്ങൾ ആണ്.

ആൻസി സിമ്മിയുടെ ആത്മശാന്തിക്കായി നാളെ (15/12/17) വൈകിട്ട് കമ്മ്യൂണിറ്റി സെൻറ്ററിലുള്ള സെൻറ്റ് മൈക്കിൾസ് ചാപ്പലിൽ വച്ച് ബിർമിംഗ്ഹാം യൂണിറ്റിൻറ്റെ നേതൃത്വത്തിൽ വി. കുർബ്ബാനയും ഒപ്പീസും നടത്തുന്നുണ്ട്.

കല്ലറ മാധവപ്പള്ളിൽ പരേതനായ ജോസഫ്, അന്നക്കുട്ടി ദമ്പതികളുടെ പുത്രിയാണ് സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. മൂന്നു മാസം മുൻപ് ആൻസിക്ക് ക്യാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. യു. കെ യിൽ പ്രാഥമിക ചികിത്സകൾക്ക് ശേഷം കഴിഞ്ഞ ഒരുമാസമായി നാട്ടിൽ ചികിത്സയിലായിരുന്നു. ഭർത്താവ് സിമ്മിയും ആൻസിയോടൊപ്പം നാട്ടിൽ ആണ്. സഹോദരങ്ങളായ ജിജോയും, ജെസ്സിയും ആൻസിയുടെ മക്കളും, സിമ്മിയുടെ സഹോദര ഭർത്താവ് ജോജിമോൻ അടക്കമുള്ളവർ ഉടൻ തന്നെ നാട്ടിലേക്കു തിരിക്കും. പ്രിയപ്പെട്ട ആൻസി സിമ്മിയുടെ വേർപാടിൽ മനം നൊന്തു കഴിയുന്ന കുടുംബാംഗങ്ങൾക്കു യു. കെ. കെ. സി. എ യുടെ കണ്ണീരിൽ കുതിർന്ന പ്രണാമം.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News