UKKCA യൂണിറ്റ് സബ്‌സ്‌ക്രിപ്ഷൻ നൽകേണ്ട അവസാന തീയതി 2017 ഡിസംബർ 31. എന്തിനാണ് യൂണിറ്റ് സബ്‌സ്‌ക്രിപ്ഷൻ നൽകുന്നത് - ഇവിടെ വായിക്കാം!
Admin
-
17 January 2018
2016 നവംബർ 19 നു കൂടിയ നാഷണൽ കൗൺസിൽ എടുത്ത തീരുമാന പ്രകാരം, UKKCA യുടെ എല്ലാ യൂണിറ്റുകളും 2017 വർഷത്തെ വാർഷിക വരിസംഖ്യ 2017 ഡിസംബർ 31 നു മുൻപായി യു. കെ. കെ. സി. എ അക്കൗണ്ടിലേക്ക് നൽകേണ്ടതാണ്. അതേ നാഷണൽ കൗൺസിലിൻറ്റെ തീരുമാനപ്രകാരം, ഡിസംബർ 31-നു മുൻപ് വാർഷിക വരിസംഖ്യ നൽകാത്ത യൂണിറ്റുകളിലെ ഭാരവാഹികൾക്ക് 2018 ജനുവരി 27-നു നടക്കുന്ന UKKCA ഇലക്ഷനിൽ മത്സരിക്കാനോ, വോട്ട് രേഖപ്പെടുത്താനോ ഉള്ള യോഗ്യത ഉണ്ടായിരിക്കുകയില്ല. ഒരു വർഷത്തേക്ക്, ഒരു കുടുംബത്തിന് 5 പൗണ്ടാണ് നാഷണൽ കൗൺസിൽ തീരുമാനിച്ചിരിക്കുന്ന സബ്‌സ്‌ക്രിപ്ഷൻ. ഓരോ യൂണിറ്റുകളും UKKCA ക്കു നൽകിയിട്ടുള്ള കുടുംബങ്ങളുടെ എണ്ണം അനുസരിച്ചുള്ള വരിസംഖ്യ ആണ് നൽകേണ്ടത്.
51 യൂണിറ്റുകളുള്ള UKKCA യിൽ, ഇതുവരെ നാൽപ്പതോളം യൂണിറ്റുകൾ വരിസംഖ്യ തന്നു കഴിഞ്ഞു, ബാക്കിയുള്ള യൂണിറ്റുകൾ അംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള സബ്‌സ്‌ക്രിപ്ഷൻ ഫീസ് 2017 ഡിസംബർ 31 നു മുൻപായി താഴെയുള്ള UKKCA അക്കൗണ്ടിലേക്ക് നൽകേണ്ടതാണന്നു വിനയപൂർവ്വം ഓർമ്മപ്പെടുത്തുന്നു.
UKKCA, 40-24-30, 01608932, HSBC.
എന്തിനാണ് യൂണിറ്റ് സബ്‌സ്‌ക്രിപ്ഷൻ നൽകുന്നത്:-
യൂണിറ്റ് സബ്‌സ്‌ക്രിപ്ഷൻ അല്ലെങ്കിൽ വാർഷിക വരിസംഖ്യ എന്ന ഒരു തീരുമാനം എന്തിനാണ് നാഷണൽ കൗൺസിൽ എടുത്തത് എന്ന് ആദ്യം എല്ലാവരും മനസിലാക്കണമെന്നു അപേക്ഷിക്കുന്നു. നമ്മളെല്ലാവരും അഭിമാനത്തോടെ അല്ലെങ്കിൽ അഹങ്കാരത്തോടെ പറയുന്ന നമ്മുടെ സ്വന്തം ആസ്ഥാനമന്ദിരത്തിൽ നിന്നും കിട്ടുന്ന വരുമാനത്തേക്കാൾ ഇരട്ടിയാണ് ചിലവ് എന്ന വസ്തുത ആദ്യം നാം അംഗീകരിച്ചേ പറ്റൂ. ആസ്ഥാന മന്ദിരത്തിൻറ്റെ അധികം വരുന്ന ചിലവുകൾ, നിലവിൽ മറികടന്നു പോകുന്നത് UKKCA കൺവൻഷനുകളിൽ നിന്നും മിച്ചം പിടിക്കുന്ന വരുമാനം കൊണ്ടാണ്. അതുകൊണ്ടു തന്നെ UKKCA ആസ്ഥാന മന്ദിരത്തിൻറ്റെ വരവ്-ചിലവുകൾ ഒന്ന് ബാലൻസ് ചെയ്യുന്നത് വരെ മാത്രമാണ് ഈ സബ്‌സ്‌ക്രിപ്ഷൻ. രണ്ടോ മൂന്നോ വർഷം കൊണ്ട് അത് സാധ്യമാകുകയും ചെയ്യും. അതിനുള്ള പരിപാടികൾ പലതും ഈ കമ്മിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്, അടുത്തു വരുന്ന കമ്മിറ്റിക്ക് അത് സാധ്യമാക്കാനും പറ്റും.
അടുത്ത തലമുറയെ മുന്നിൽ കണ്ട്, ഈ കമ്മ്യൂണിറ്റി സെൻറ്റർ നിലനിർത്തിക്കൊണ്ടു പോകേണ്ടത് നമ്മളുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം തന്നെയാണ്. അതിൽ നിന്നും മാറി നിൽക്കാൻ ഇനി നമുക്ക് പറ്റുകയും ഇല്ല. KCYL ൻറ്റെയും നമ്മുടെ കുട്ടികളുടെയും പരിപാടികൾ ആസ്ഥാന മന്ദിരത്തു വച്ച് നടക്കുമ്പോൾ, അവരെ എങ്കിലും ഒക്കെ വാടകയിൽ നിന്നും ഒഴിവാക്കണ്ടേ നമുക്ക്...? വ്യക്തിപരമായി യു. കെ യിലുള്ള ഒരു ക്നാനായ കുടുംബത്തിനും 5 പൗണ്ട് എന്ന വാർഷിക വരിസംഖ്യ കൊണ്ട് ഒരു കോട്ടവും സംഭവിക്കാനില്ല, പക്ഷെ UKKCA എന്ന നമ്മുടെ മഹത്തായ സംഘടനയ്ക്ക് അതൊരു മുതൽക്കൂട്ട് തന്നെയാണ്. അത് മാത്രം ചിന്തിക്കുക, സംഘടനയുടെ നന്മയെക്കരുതി ദയവായി സഹകരിക്കുക.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.