Blog Details

ഷെഫീൽഡ് യൂണിറ്റിൻറ്റെ തലപ്പത്ത് പ്രിൻസ് ജെയിംസ് എണ്ണോലിക്കര! ജനറൽ സെക്രട്ടറി ജോസ് മാത്യു മുഖച്ചിറയിൽ!

നോർത്ത് ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ഷെഫീൽഡ് യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരായിരിക്കും നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ ബേബി ഉറുമ്പിൽ (കരിങ്കുന്നം), സെക്രട്ടറി ശ്രീ ലിമിൻ കെഴുവന്താനത്ത് (ചെറുകര) എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ പരിചപ്പെടുത്താനായുള്ള ഒരു സംരംഭമാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

2018-19 വർഷത്തേക്കുള്ള ഷെഫീൽഡ് യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!

പ്രസിഡൻറ്റ് ശ്രീ പ്രിൻസ് ജെയിംസ് എണ്ണോലിക്കര (മാറിക) - 07869 425352
സെക്രട്ടറി ശ്രീ ജോസ് മാത്യു മുഖച്ചിറയിൽ (കുറുമള്ളൂർ) - 07983 417360
ട്രഷറർ ശ്രീ ബൈജു പ്രാലേൽ (കല്ലറ പഴയ പള്ളി)
വൈസ് പ്രസിഡൻറ്റ് ശ്രീ ലിജോമോൻ മഠത്തിപറമ്പിൽ (കല്ലറ പഴയ പള്ളി)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി സുനി ജോജി ചോഴാമാക്കിൽ (രാജഗിരി)
ജോയിൻറ്റ് ട്രെഷറർ ശ്രീമതി അന്നമ്മ ഫിലിപ്പ് പുത്തൻകാലാ (കല്ലറ പഴയ പള്ളി)
റീജിയണൽ പ്രതിനിധി ശ്രീ ജിം തൊടുക (പാലത്തുരുത്ത്)
വിമൻസ് ഫോറം പ്രതിനിധികൾ ശ്രീമതി ആൻസി സിബി വാഴപ്പള്ളിൽ (ഉഴവൂർ), ശ്രീമതി ടെസ്സി ജോസ് മുഖച്ചിറയിൽ (കുറുമള്ളൂർ)
കെ. സി. വൈ. എൽ ഡയറക്ടർ ശ്രീ പി. കെ ഫിലിപ്പ് പുത്തൻകാലാ (കല്ലറ പഴയ പള്ളി), ശ്രീമതി ലില്ലി സിറിയക് കുളവടിച്ചാലിൽ (അമനകര)

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News