Blog Details

2018-19 വർഷത്തെ നാഷണൽ കൗൺസിൽ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്! ജനുവരി 27-നു നടക്കുന്ന യു. കെ. കെ. സി. എ ഇലക്ഷനിലേക്കായി നിങ്ങളുടെ ഫോട്ടോ ID കൊടുത്തുവോ ? ഇല്ലെങ്കിൽ ഇന്ന് (22/01/18) ഉച്ചക്ക് 12 മണിക്ക് മുൻപായി ഫിനിൽ കളത്തിക്കോട്ടിലിനു (07883 090410) നൽകേണ്ടതാണ്!

ജനുവരി 27-നു നടക്കുന്ന യു. കെ. കെ. സി. എ ഇലക്ഷൻറ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി എല്ലാ നാഷണൽ കൗൺസിൽ (NC) അംഗങ്ങളുടെയും സഹായസഹകരണങ്ങൾ സെൻട്രൽ കമ്മിറ്റി അഭ്യർത്ഥിക്കുകയാണ്. അതിലേക്കായി ഇനിയും ഫോട്ടോ കൊടുക്കാത്ത എല്ലാ നാഷണൽ കൗൺസിൽ അംഗങ്ങളും അവരവരുടെ ഫോട്ടോ UKKCA ജോയിൻറ്റ് ട്രഷറർ ഫിനിൽ കളത്തിക്കോട്ടിലിൻറ്റെ മുകളിൽ കൊടുത്തിട്ടുള്ള നമ്പറിലേക്ക് അയച്ചു കൊടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഫോട്ടോയോടു കൂടിയ ID ബാഡ്ജ് ആയിരിക്കും എല്ലാ നാഷണൽ കൗൺസിൽ അംഗങ്ങൾക്കും നൽകുന്നത്. ഈ ന്യൂസിനൊപ്പം കൊടുത്തിട്ടുള്ള ഫോട്ടോയിൽ കാണുന്ന സമാന രീതിയിലായിരിക്കും ഫോട്ടോ ID തയ്യാറാക്കുന്നത്. എന്തെങ്കിലും സംശയം ഉള്ളവർക്ക് സെൻട്രൽ കമ്മിറ്റിയെ ബന്ധപ്പെടാവുന്നതാണ്!

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News