Blog Details

ഗ്ലാസ്ഗോ യൂണിറ്റിനെ ബെന്നി ജോൺ കുടിലിൽ നയിക്കും! സ്‌കോട്ടീഷ് റീജിയണിൽ ഉൾപ്പെട്ട ഗ്ലാസ്ഗോ യൂണിറ്റ് സെക്രട്ടറി ഷിബു ജേക്കബ് പള്ളിപ്പറമ്പിൽ!

സ്‌കോട്ടീഷ് റീജിയണിൽ ഉൾപ്പെട്ട മൂന്നു യൂണിറ്റുകളിൽ ഒന്നായ ഗ്ലാസ്ഗോ യൂണിറ്റ് ഭാരവാഹികളെ പരിചയപ്പെടാം. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ യൂണിറ്റിനെ നയിക്കുന്നത്. നിലവിലെ പ്രസിഡൻറ്റ് ശ്രീ ഷാജി ജോസ് നെടുംതുരുത്തിൽ പുത്തൻപുര (നീണ്ടൂർ), സെക്രട്ടറി ശ്രീ ജോബി തോമസ് തൂമ്പിൽപറമ്പിൽ (മേമ്മുറി) എന്നിവരുടെ നേതൃത്വമാണ് പുതിയ കമ്മിറ്റിക്കു വേണ്ടി വഴി മാറുന്നത്. അബർഡീനും എഡിൻബറോയുമാണ് സ്‌കോട്ടീഷ് റീജിയണിൽ ഉൾപ്പെട്ട മറ്റു രണ്ടു യൂണിറ്റുകൾ.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

പ്രസിഡൻറ്റ് ശ്രീ ബെന്നി ജോൺ കുടിലിൽ (പിറവം) - 07969 634138
സെക്രട്ടറി ശ്രീ ഷിബു ജേക്കബ് പള്ളിപ്പറമ്പിൽ (മ്രാല) - 07886 486775
ട്രഷറർ ശ്രീ സ്റ്റീഫൻ പീറ്റർ ചേറ്റുകുളത്ത് (കാരിത്താസ്)
വൈസ് പ്രസിഡൻറ്റ് ശ്രീമതി അന്നമ്മ ജോർജ് പതിയിൽ (രാജപുരം)
ജോയിൻറ്റ് സെക്രട്ടറി ശ്രീമതി ബീനാമോൾ ഫിലിപ്പ് തൂമ്പിൽപറമ്പിൽ (മേമ്മുറി)
ജോയിൻറ്റ് ട്രഷറർ ശ്രീ ജോസ് മാണി പാറപ്പുറത്ത് (ഉഴവൂർ)

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News