Blog Details

UKKCA 2018-19 വർഷത്തെ ആദ്യ നാഷണൽ കൗൺസിൽ യോഗം മാർച്ച് 10-ന്. അജണ്ടകൾ അയയ്‌ക്കേണ്ട അവസാന തീയതി മാർച്ച് 2. UKKCA കൺവൻഷൻ ജൂലൈ 7 - ഔദ്യോഗിക പ്രഖ്യാപനം NC ക്കു ശേഷം!

UKKCA സെൻട്രൽ കമ്മിറ്റിയുടെ ഔദ്യോഗിക മീറ്റിംഗ് ഫെബ്രുവരി 4-നു ബിർമിംഗ്ഹാമിലെ ആസ്ഥാന മന്ദിരത്തിൽ വച്ച് UKKCA പ്രസിഡൻറ്റ് ശ്രീ തോമസ് ജോസഫിൻറ്റെ അധ്യക്ഷതയിൽ കൂടുകയുണ്ടായി. ഈ വർഷത്തെ ആദ്യ നാഷണൽ കൗൺസിൽ യോഗം മാർച്ച് 10-ന് കമ്മ്യൂണിറ്റി സെൻറ്ററിൽ വച്ച് രാവിലെ 10 മണി മുതൽ ആരംഭിക്കും. അജണ്ടകൾ ഉള്ളവർ മാർച്ച് 2 നു മുൻപായി അയക്കണമെന്നു വിനയത്തോടെ ഓർമ്മിപ്പിക്കുന്നു.

2018 ലെ UKKCA കൺവെൻഷൻ ജൂലൈ 7, ശനിയാഴ്ച നടത്തുവാൻ സെൻട്രൽ കമ്മിറ്റിയുടെ ആദ്യ യോഗം തത്വത്തിൽ തീരുമാനിക്കുകയുണ്ടായി. പക്ഷേ ഔദ്യോഗികമായ തീരുമാനം മാർച്ച് പത്തിന് നടക്കുന്ന നാഷണൽ കൗൺസിലിൽ ആയിരിക്കും. എല്ലാ നാഷണൽ കൗൺസിൽ അംഗങ്ങളെയും മാർച്ച് 10-ലെ യോഗത്തിലേക്കായി സ്നേഹപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News