യേശു സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കുവാൻ, UKKCA യുടെ നേതൃത്വത്തിൽ 2018 ഫെബ്രുവരി 9 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന വിശുദ്ധനാട് തീർത്ഥാടന യാത്ര ഇന്ന് ആരംഭിച്ചു. ഇസ്രായേൽ, ജോർദ്ദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെ 10 ദിവസം നീണ്ടു നിൽക്കുന്ന തീർത്ഥാടനത്തിൽ പങ്കാളികളാകുന്നത് തൊണ്ണൂറോളം വരുന്ന യു. കെ ക്നാനായക്കാരാണ്. ബഹു: ഫാ. സജി തോട്ടത്തിലച്ചനാണ് ഈ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്.
യു. കെ യിലെ നാല് എയർപോർട്ടുകളിൽ നിന്നായാണ് 90 അംഗ സംഘം യാത്ര തിരിച്ചത്. മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ബിജു മടക്കകുഴിയും, ബിർമിങ്ഹാം എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ജോസ് മുഖച്ചിറയും, ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ജോസി നെടുംതുരുത്തിൽ പുത്തൻപുരയിലും, ഹീത്രു എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ഫിനിൽ കളത്തിക്കോട്ടിലുമാണ് Lead ചെയ്യുന്നത്. ഇന്ന് വൈകിട്ട് അമ്മാനിലെത്തിച്ചേരുന്ന സംഘാംഗങ്ങളെ ടൂർ ഓപ്പറേറ്റർ ആഷിൻ സിറ്റിയുടെ നേതൃത്വത്തിലുള്ള ടീം സ്വീകരിക്കും. തുടർന്ന് നാളെ രാവിലെ മുതൽ രണ്ടു ബസ്സുകളിലായി വിശുദ്ധനാട് തീർത്ഥാടനം ആരംഭിക്കും.
വിശുദ്ധനാട് സന്ദർശനം നടത്തുന്ന യുകെയിലെ എല്ലാ ക്നാനായ മക്കൾക്കും UKKCA സെൻട്രൽ കമ്മിറ്റിയുടെ പ്രാർത്ഥന നിറഞ്ഞ മംഗളങ്ങൾ നേരുന്നു. Have a safe journey to all.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.