യു. കെ. കെ. സി എ 2016-17 കാലഘട്ടത്തിലെ നേതൃത്വത്തിൻറ്റെ മേൽനോട്ടത്തിൽ നടക്കുന്ന വിശുദ്ധനാട് തീർത്ഥാടനം ഫെബ്രുവരി ഒൻപതാം തീയതി ഹീത്രൂ, ഗാറ്റ്‌വിക്ക്, മാഞ്ചസ്റ്റർ, ബിർമിങ്ഹാം തുടങ്ങിയ യു. കെ യിലെ പ്രധാന എയർപോർട്ടുകളിൽ നിന്നാരംഭിച്ച് ജോർദ്ദാൻറ്റെ തലസ്ഥാനമായ അമ്മാൻ നഗരത്തിൻറ്റെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന Arine Space - ൽ എത്തിച്ചേർന്നു. ബഹു: ഫാ. സജി തോട്ടത്തിൽ നയിക്കുന്ന സംഘത്തിൽ തൊണ്ണൂറോളം യു. കെ ക്നാനായക്കാരുണ്ട്.
അമ്മാൻ (Amman) - ഇസ്രായേൽ ജനത ഈജിപ്ത് അടിമത്തത്തിൽ നിന്നും വിടുതൽ പ്രാപിച്ച് തങ്ങളുടെ വാഗ്ദത്ത ഭൂമിയായ കാനാൻ ദേശത്തു പ്രവേശിക്കുന്നതിന് മുൻപായി കൂടാരമടിച്ചു പാർത്ത സമതല ഭൂമിയാണ് ഇന്നത്തെ അമ്മാൻ നഗരം.
മദബ (Madaba) - മൊസൈക്ക് പട്ടണം എന്നാണ് മദബ അറിയപ്പെടുന്നത്. ഇവിടെയുള്ള ഗ്രീക്ക് ഓർത്തൊഡോക്സ് പള്ളിയുടെ തറയിൽ വിശുദ്ധനാടുകളുടെ ചിത്രം മൊസൈക്കിൽ വരച്ചിരിക്കുന്നത് കാണാം.
നെബോ പർവ്വതം (Nebo Mountain) - ഇവിടെ വച്ചാണ് ദൈവം മോശയ്ക്ക് വാഗ്ദത്ത ഭൂമിയായ കാനാൻദേശം കാണിച്ചു കൊടുക്കുന്നത്. മോശ മരിക്കുന്നതും ഇവിടെ വച്ചാണ്. നെബോ പർവ്വതത്തിൻറ്റെ മുകളിലുള്ള പള്ളിയിൽ വച്ച് ഫാ. സജി തോട്ടത്തിലിൻറ്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ യു .കെ യിൽ നിന്നെത്തിയ ക്നാനായക്കാരെല്ലാവരും പങ്കു ചേർന്നു. അതിനുശേഷം മദബ പട്ടണം സന്ദർശിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്തു.
ആഷിൻ സിറ്റി ടൂർസ് & ട്രാവൽസ് ഒരുക്കിയ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സ്റ്റാർ ഹോട്ടലിലെ താമസവും രുചികരമായ ഭക്ഷണവും സായാഹ്ന വിനോദങ്ങളും ആദ്യദിനം തന്നെ സംഘാംഗങ്ങളെ ആവേശഭരിതരാക്കി. തുടർന്ന് നടന്ന മീറ്റിങ്ങിൽ എല്ലാവരും പരസ്പരം പരിചയപ്പെടുകയും സൗഹൃദം പുതുക്കുകയും ചെയ്തു.
2018-19 വർഷത്തെ UKKCA ജനറൽ സെക്രട്ടറി ശ്രീ സാജു ലൂക്കോസിന്, ആദ്യമായി വിശുദ്ധനാട്ടിൽ വച്ച് ഔപചാരികമായ ഒരു സ്വീകരണം മുൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെയും, സജി തോട്ടത്തിൽ അച്ചൻറ്റെയും സാന്നിധ്യത്തിൽ, മറ്റ് സമുദായ അംഗങ്ങളും ചേർന്ന് നൽകുകയും പുതിയ ഭരണ സമിതിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്തു.
അമ്മാൻ പട്ടണത്തിലെ കൂടുതൽ ചിത്രങ്ങൾ UKKCA ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ (https://www.facebook.com/groups/533139216730948/) കാണാം!
(യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി 2016-17. കടപ്പാട്: ആഷിൻ സിറ്റി ടൂർസ് & ട്രാവൽസ്)