യു. കെ. കെ. സി എ യുടെ നേതൃത്വത്തിൽ നടക്കുന്ന വിശുദ്ധനാട് തീർത്ഥാടത്തിൻറ്റെ മൂന്നാം ദിനം. ദൈവത്തിൻറ്റെ അനുഗ്രഹീത നാട്ടിൽ, ദൈവത്തിൻറ്റെ അനുഗ്രഹീത ജനമായ ക്നാനായ സമുദായത്തിലെ പത്ത് ദമ്പതികളുടെ ഇരുപത്തഞ്ചാമതു വിവാഹ വാർഷികം ആഘോഷപൂർവ്വം കൊണ്ടാടി. യേശു കടലിനു മീതെ നടന്നതും, അത്ഭുതപ്രവർത്തിയിലൂടെ ശിഷ്യന്മാരുടെ വഞ്ചിയും വലയും നിറഞ്ഞു കവിയുവോളം മത്സ്യങ്ങൾ ലഭിച്ചതുമായ ഗലീലിയ കടലിലൂടെയുള്ള ബോട്ട് സവാരിയിലാണ് യു. കെ ക്നാനായ സമൂഹം ഭക്തിനിർഭരവും ആഘോഷപൂർവ്വവുമായി സിൽവർ ജൂബിലി ആഘോഷിച്ചത്. ഈയവസരത്തിൽ ക്നാനായ സമുദായത്തിൻറ്റെ തനതായ വിവാഹാചാരങ്ങളുടെ തനിയാവർത്തനം നടത്തുകയും ഒപ്പം യു. കെ ക്നാനായക്കാരുടെ സ്പിരിച്വൽ അഡ്വൈസർ ഫാ. സജി തോട്ടത്തിൽ ദമ്പതികളെ അനുമോദിക്കുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
UKKCA യുടെ പ്രഥമ പ്രസിഡൻറ്റായിരുന്ന ശ്രീ റജി മഠത്തിലേട്ട് 25-) മത് വിവാഹ വാർഷികം ആഘോഷിച്ച ദമ്പതികൾക്ക് ആശംസകൾ നേർന്നു. തുടർന്ന് ശ്രീ ബിജു മടുക്കക്കുഴിയും ശ്രീ സാജു പാണപറമ്പിലും അവരവരുടെ സെൻട്രൽ കമ്മിറ്റികളെ പ്രതിനിധീകരിച്ചു എല്ലാ ദമ്പതികൾക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടികൾ ശ്രീ ജോസി നെടുംതുരുത്തിൽ പുത്തൻപുര, ജോസ് മുഖച്ചിറ, ഫിനിൽ കളത്തിക്കോട്ട്, ടൂർ ഓപ്പറേറ്റർ ശ്രീ ജിജോ മാധവപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് നടത്തിയത്.
വ്യത്യസ്തമായ കാര്യപരിപാടികൾ കൊണ്ടും, കൃത്യനിഷ്ഠയോട് കൂടിയ ക്രമീകരണങ്ങൾ കൊണ്ടും ഭക്തിനിർഭരമായ വിശുദ്ധനാട് തീർത്ഥാടനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ The Mount of Beatitudes (The hill in northern Israel where Jesus is believed to have delivered the Sermon on the Mount), Town of Jesus (Capernaum), Church of the Primacy of Saint Peter, Sea of Galilee എന്നീ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിച്ചു കഴിഞ്ഞിരിക്കുന്നു.
കൂടുതൽ ചിത്രങ്ങൾ UKKCA ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ (https://www.facebook.com/groups/533139216730948/) കാണാം!
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി