Blog Details

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ്റെ (MKCA) കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി!

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ്റെ പുതിയതായി തിരഞ്ഞെടുക്കട്ട ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. രക്തദാന ക്യാമ്പ് ആയിരുന്നു ഇത്തരുണത്തിലുള്ള ആദ്യ പ്രവർത്തനം. രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രചോദനമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ സജി മലയിൽ പുത്തൻപുര അച്ചൻ്റെ സാന്നിധ്യം. എം. കെ. സി. എ യുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അഭിനന്ദനീയവും മറ്റ് സംഘടനകൾക്കും മാതൃകാപരവും അനുകരിക്കാവുന്നതുമാണെന്ന് സജിയച്ചൻ അഭിപ്രായപ്പെട്ടു.

MKCA പ്രസിഡൻറ്റ് ജിജി എബ്രഹാം, സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിൽ, ട്രഷറർ ടോമി തോമസ് തുടങ്ങിയവർ രക്തദാന ക്യാമ്പിന് നേതൃത്വം കൊടുത്തു. അസോസിയേഷനിലെ നിരവധി അംഗങ്ങൾ രക്തദാനം ചെയ്തു. എം.കെ.സി.എ യുടെ അടുത്ത രക്തദാന ക്യാമ്പിൻ്റെ സ്ഥലവും തീയ്യതിയും ഉടനെ അറിയിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വൈസർ റെജി മഠത്തിലേട്ട്, വൈസ് പ്രസിഡൻറ്റ് സുനു ഷാജി, ജോയിൻറ്റ് സെക്രട്ടറി ഷാജി മാത്യു, ജോയിൻറ്റ് ട്രഷറർ റോയ് മാത്യു, കൾച്ചറൽ കോഡിനേറ്റർ ബിജു. പി. മാണി തുടങ്ങിയവരും ക്യാമ്പിൻ്റെ ഏകോപനത്തിൻ്റെ ചുമതല വഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News