യു. കെ. കെ. സി. എ സൗത്ത് വെസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ഏറ്റവും വലിയ യൂണിറ്റായ ബ്രിസ്റ്റോളിന് നവനേതൃത്വം. നിലവിലെ പ്രസിഡൻറ്റ് ശ്രീ സ്റ്റീഫൻ തെരുവത്ത് (ഉഴവൂർ), സെക്രട്ടറി ശ്രീ ബിജു എബ്രാഹം (ചാരമംഗലം), ട്രഷറർ ശ്രീ ബിനോയി മാങ്കോട്ടിൽ (തോട്ടറ) എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്. യു. കെ. കെ. സി, എ യുടെ 50 കുടുംബങ്ങൾക്ക് മുകളിലുള്ള 8 യൂണിറ്റുകളിൽ ഒന്നാണ് ബ്രിസ്റ്റോൾ. ഈ ടേമിലെ (2018-19 വർഷത്തെ) പ്രസിഡൻറ്റ് ശ്രീ. തോമസ് ജോസഫ് തൊണ്ണൻമാവുങ്കൽ (നീറിക്കാട്), മുൻ UKKCA പ്രസിഡൻറ്റ് ശ്രീ സിറിൾ കൈതവേലിൽ (കിടങ്ങൂർ), മുൻ UKKCA ജനറൽ സെക്രട്ടറി ശ്രീ ജോസി ജോസ് നെടുംതുരുത്തിൽ പുത്തൻപുരയിൽ (കല്ലറ പഴയപള്ളി) തുടങ്ങിയവർ ബ്രിസ്റ്റോൾ യൂണിറ്റിൻ്റെ ഭാഗമാണ്. യൂണിറ്റ് പ്രസിഡൻറ്റ് ശ്രീ അനിൽ, UKKCA കൺവൻഷനുകളിലടക്കം വിവിധ വേദികളിൽ അവതാരകനായി തിളങ്ങിയിട്ടുള്ള താരമാണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
2018-19 വർഷത്തേക്കുള്ള ബ്രിസ്റ്റോൾ യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!
പ്രസിഡൻറ്റ് ശ്രീ അനിൽ മാത്യു മംഗലത്ത് (ഉഴവൂർ) - 07912 627746
സെക്രട്ടറി ശ്രീ ബിനോയി ചാക്കോ വടക്കാറ്റുപുറം (നീണ്ടൂർ) - 07427 154051
ട്രഷറർ ശ്രീ ലിജോ ജയിംസ് (കൈപ്പുഴ)
വൈസ് പ്രസിഡൻറ്റ് ശ്രീമതി സുജ ജോജി (ചെറുകര)
ജോയിൻറ്റ് സെക്രട്ടറി ശ്രീ എബി തൊട്ടിയിൽ (ഉഴവൂർ)
ജോയിൻറ്റ് ട്രഷറർ ശ്രീ ബോബി സൈമൺ (കിടങ്ങൂർ)
വിമൻസ് ഫോറം പ്രതിനിധികൾ ശ്രീമതി റെജി തോമസ് (നീറിക്കാട്) & ശ്രീമതി മോളി പീറ്റർ (നീണ്ടൂർ)
KCYL ഡയറക്‌ടേഴ്‌സ് ശ്രീ റ്റിജോ തോമസ് & ശ്രീമതി ജെയ്ൻ സ്റ്റീഫൻ
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി