Blog Details

നാട്ടിൽ നിര്യാതനായ പീറ്റർബറോ യൂണിറ്റംഗം മുളയിങ്കൽ M. L മത്തായിയുടെ സംസ്കാരം നാളെ (06/03/18) രാവിലെ ചുങ്കം സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ!

ക്രോയ്ഡോൺ യൂണിറ്റ് മുൻ അംഗവും നിലവിൽ പീറ്റർ ബറോയിൽ താമസക്കാരനുമായ മുളയിങ്കൽ M. L മത്തായിയുടെ (62) സംസ്ക്കാര ശുശ്രൂഷകൾ നാളെ രാവിലെ 9.30-നു ഇടവക ദേവാലയമായ തൊടുപുഴ ചുങ്കം സെൻ്റ് മേരീസ് ക്നാനായ ഫൊറോനാ പള്ളിയിൽ നടക്കും. ഹൃദയാഘാതമാണ് മരണകാരണം. തൊടുപുഴ ചാഴികാട്ട് മെമ്മോറിയൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് വൈകുന്നേരം വീട്ടിലെത്തിച്ചു. ഭാര്യ ഏലിയാമ്മ (ഓമന) അരീക്കര പാലകുന്നേൽ കുടുംബാംഗമാണ്. ഏകമകൾ അലീന യു. കെ യിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. രണ്ടുപേരും നാട്ടിലെത്തിച്ചേർന്നിട്ടുണ്ട്.

ദുഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യുവാനുള്ള കരുത്ത് സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം യു. കെ ക്നാനായ സമൂഹത്തിൻറ്റെ വേദനയിൽ UKKCA യും പങ്കു ചേരുന്നു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News