യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ UKKCA യുടെ 17-) മത് വാർഷിക കൺവൻഷൻ 2018 ജൂലൈ 7 ശനിയാഴ്ച്ച വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ വർണാഭമായ ചടങ്ങുകളോടെ നടത്തപ്പെടുന്നു. ഗ്ലോസ്റ്റർഷെയർ കൗണ്ടിയിലെ ചെൽത്തൻഹാം റേസ് കോഴ്സിലെ പ്രൗഢഗംഭീരമായ വേദിയിൽ യു. കെ യിലെ ക്നാനായ സമൂഹം ഒന്നാകെ അണിചേരും.
ചരിത്രം രചിക്കുന്ന പ്രൗഢഗംഭീരമായ ചെൽത്തൻഹാമിലെ കൺവെൻഷൻ സെൻറ്ററിൽ July 7, ശനിയാഴ്ച UKKCA കൺവെൻഷൻ അരങ്ങേറുമ്പോൾ ക്നാനായ സമുദായത്തിൻ്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും സ്വവംശ വിവാഹനിഷ്ഠയിൽ അധിഷ്ഠിതവുമായ ജീവിതചര്യയും ഉത്‌ഘോഷിക്കുന്ന 30 അക്ഷരങ്ങളിൽ (30 letters) കൂടാത്ത ആപ്തവാക്യം ക്ഷണിക്കുന്നു. പങ്കെടുക്കുന്നവർ യൂണിറ്റ് ഭാരവാഹികൾ വഴി ukkca345@gmail.com എന്ന ഇ-മെയിലിൽ മാർച്ച് 31 നു മുൻപായി അയക്കേണ്ടതാണ്. വിജയിക്ക് കൺവൻഷൻ ദിനത്തിൽ പാരിതോഷികം നൽകി ആദരിക്കുന്നതാണ്.
കൺവൻഷൻ്റെ അത്യാകർഷകമായ സ്വാഗത നൃത്തത്തിൻ്റെ (Welcome Dance) വരികൾ (Lyrics) ആദ്യമായി ആഗോളതലത്തിൽ ക്നാനായക്കാരിൽ നിന്നും ക്ഷണിക്കപ്പെടുന്നു. പങ്കെടുക്കുന്നവർ ക്നാനായ ആണ് എന്ന് സാക്ഷ്യപ്പെടുത്തിയുള്ള ഇ-മെയിലോ, പോസ്റ്റൽ മെയിലോ അയക്കേണ്ടതാണ്. 2018 ഏപ്രിൽ 7 നു മുൻപായി Lyrics അയച്ചു തരേണ്ടതാണ്. വിജയിക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി സെൻട്രൽ കമ്മിറ്റിയെ ബന്ധപ്പെടാവുന്നതാണ്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി