ഈ വർഷത്തെ CVQO (Cadet Vocational Qualification Organisation) യുടെ ഡ്യൂക്ക് ഓഫ് വെസ്റ്റ്മിനിസ്റ്റർ അവാർഡ് നേടിയാണ് അലൻ ശ്രദ്ധേയനാകുന്നത്. യുകെയിലെ ഏറ്റവും മികച്ച പത്ത് കേഡറ്റുമാർക്കാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. യു. കെ യിലെ തന്നെ എയർ കേഡറ്റ്, സീ കേഡറ്റ് യൂണിറ്റ്, സെൻറ്റ് ജോൺസ് ആംബുലൻസ്, CCF കോണ്ടിൻജൻറ്റ്, ഫയർ സർവീസ് കേഡറ്റ്‌സ്, പോലീസ് കേഡറ്റ്‌സ് തുടങ്ങിയ വിവിധ ഗ്രൂപ്പുകളിൽ നിന്നുമുള്ള ആയിരക്കണക്കിനു കേഡറ്റുകളിൽ നിന്നു തിരഞ്ഞെടുക്കുന്ന അവസാന 10 കേഡറ്റുകൾക്കാണ് ഈ അവാർഡ് നൽകന്നത് എന്നുള്ളത് അലൻറ്റെ വിജയത്തിന് കൂടുതൽ തിളക്കമേകുന്നു. ഇന്ത്യയിൽ ജനിച്ച മലയാളി വിദ്യാർഥി ഈ പുരസ്കാരം നേടുന്നത് ചരിത്രത്തിൽ ആദ്യവുമാണ്. എയർ കേഡറ്റ് വിഭാഗത്തിൽ നിന്നാണ് അലൻ പുരസ്‌ക്കാരത്തിനർഹനായത്.
ജൂൺ മാസം ഹൗസ് ഓഫ് ലോർഡ്‌സിൽ വച്ചു നടക്കുന്ന ചടങ്ങിലാണ് അവാർഡ് വിതരണം ചെയുന്നത്, ഇത് കൂടാതെ സൗത്ത് ആഫ്രിക്കയിൽ വച്ച് നടക്കുന്ന രണ്ടാഴ്ച്ചത്തെ കൾച്ചറൽ എക്സ്പീരിയൻസ് പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം കൂടി ഈ കൊച്ചു മിടുക്കനു ലഭിച്ചിട്ടുണ്ട്. 2016 ലെ ഡ്യൂക്ക് ഓഫ് എഡിൻബ്രോ അവാർഡ് നേടിയ അലൻ, ബ്രന്മാവൂർ കാർഡിഫ് & ന്യൂപോർട്ട് (BCN) യൂണിറ്റിലെ KCYL ജോ: സെക്രട്ടറി കൂടിയാണ്.
യു. കെ. കെ. സി. എ, BCN യൂണിറ്റ് സെക്രട്ടറിയും കണ്ണങ്കര നിവാസിയുമായ തോമസ് ഉതുപ്പുകുട്ടി പൊക്കത്തേലിൻറ്റെയും കരിപ്പാടം ഇടവക ജിജി ചെറുകുഴിയിലിൻറ്റെയും രണ്ടുമക്കളിൽ മൂത്തയാളായ അലൻ പോണ്ടിപൂൾ St.Albans RC സ്കൂൾ A-Level വിദ്യാർത്ഥിയാണ്. Year 7 വിദ്യാർത്ഥിയായ ആൽവിൻ സഹോദരനാണ്. വർഷങ്ങളായി ഈ കുടുംബം സൗത്ത് വെയിൽസിലെ ബ്രന്മാവൂറിൽ താമസിച്ചു വരുന്നു.