യു.കെ.കെ.സി.എ മുൻ സെൻട്രൽ കമ്മിറ്റി തുടങ്ങി വച്ച വിശുദ്ധനാട് തീർത്ഥാടനം വളരെ വിജയകര മായി കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തപ്പെട്ടത് യു. കെയിലെ ക്നാനായ സമുദായംഗങ്ങളെ സംബന്ധിച്ചു ഒരു പ്രത്യേക അനുഭവമായിരുന്നു. നിരവധി സമുദായംഗങ്ങളുടെ ആവശ്യം കണക്കിലെടുത്തു വീണ്ടും UKKCA യുടെ നേതൃത്വത്തിൽ 2019 ഫെബ്രുവരി 15 മുതൽ 24 വരെ ആഷിൻ സിറ്റി ടൂർസ് & ട്രാവൽസ് ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം സംഘടിപ്പിക്കുകയാണ്.
ഇസ്രായേൽ, ജോർദ്ദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെ 10 ദിവസം നീണ്ടു നിൽക്കുന്ന തീർത്ഥാടനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ യു. കെ. കെ. സി. എ ജോ: ട്രഷറർ ജെറി ജെയിംസിനെ ബന്ധപെട്ടു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്ഥല പരിമിതിയും പ്രായോഗിക ബുദ്ധിമുട്ടുകളും മൂലം 100 പേർക്കേ ഈ ഗ്രൂപ്പിൽ അവസരം ഉണ്ടായിരിക്കുകയുള്ളൂ എന്ന് പ്രത്യേകം അറിയിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് : ജെറി ജെയിംസ് (UKKCA Jt. Treasurer), 07401 222669.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.