യു. കെ. കെ. സി. എ യുടെ പ്രവർത്തന പാതയിൽ പൊൻ തൂവാലയ ദിവസം ആയിരുന്നു തിങ്കളാഴ്ച (19/03/18). നമ്മുടെ അജപാലന ആവശ്യത്തിനായി സ്വന്തമായി ഇടവകകൾ എന്ന ആഗ്രഹ സാക്ഷത്കാരം ആയിരുന്നു തിങ്കളാഴ്ച പ്രഖ്യാപിക്കപ്പെട്ടത്. ഓരോ കാലഘട്ടത്തിലെയും യു. കെ. കെ. സി. എ നേതൃത്വം അജപാലന കാര്യങ്ങൾക്കായി നമ്മുടെ ബഹുമാനപെട്ട പിതാക്കന്മാരോടും വൈദീകരോടും ചേർന്നു പ്രവർത്തിച്ചതിൻ്റെയും മുൻ നാഷണൽ കൗൺസിൽ ചർച്ചകളുടെയും തീരുമാനങ്ങളുടെയും ഫലമായാണ് 15 ക്നാനായ മിഷനുകൾ നമുക്കായി അനുവദിച്ചത്.
കഴിഞ്ഞ ക്നാനായ മിഷൻ-വിഷൻ വേദിയിൽ നമ്മൾ ഒന്നിച്ചിരുന്നു ചർച്ച ചെയ്യുകയും, തുടർന്ന് കൂട്ടായി എടുത്തതുമായ നിർദ്ദേശങ്ങൾ സജിയച്ചൻ മുഖാന്തരം മൂലക്കാട്ട് പിതാവ് വഴി സ്രാമ്പിക്കൽ പിതാവിന് സമർപ്പിക്കുകയും ചെയ്തു. അതിനെ തുടർന്നാണ് ഇപ്പോൾ നമുക്ക് പ്രത്യേക ക്നാനായ മിഷനുകൾ അനുവദിച്ചു തന്നിരിക്കുന്നത്. ക്നാനായ മിഷനുകളുടെ ഫലപ്രാപ്തിക്കായി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്ത എല്ലാവർക്കും, പ്രത്യേകിച്ച് ബഹു: വൈദികരായ സജി മലയിൽപുത്തൻപുരയിൽ, മാത്യു കട്ടിയാങ്കൽ, സജി തോട്ടത്തിൽ എന്നിവർക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നതോടൊപ്പം യു. കെ യിലെ ക്നാനായ മിഷൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് യു. കെ. കെ. സി. എ യുടെ എല്ലാവിധ ആശംസകളും നേരുന്നു!
ഇവയാണ് യു. കെ യിലെ ക്നാനായക്കാർക്കായി അനുവദിച്ചിരിക്കുന്ന മിഷനുകൾ :-
1. ഹോളി കിങ്‌സ് ക്നാനായ മിഷൻ (ഗ്ലോസ്റ്റെർ, വൂസ്റ്റർ, ഹെറിഫോർഡ്)
2. സെൻ്റ് ജോർജ് ക്നാനായ മിഷൻ (ബ്രിസ്റ്റോൾ, കോൺവോൾ, ഡെവൺ, സ്വിൻഡൻ)
3. സെൻ്റ് ജൂഡ് ക്നാനായ മിഷൻ (കോവെൻട്രി, ലെസ്റ്റർ, കെറ്ററിംഗ്)
4. സെൻ്റ് പയസ് 10th ക്നാനായ മിഷൻ (ലിവർപൂൾ, പ്രിസ്റ്റൺ)
5. സെൻ്റ് മേരീസ് ക്നാനായ മിഷൻ (മാഞ്ചസ്റ്റർ)
6. സെൻ്റ് സ്റ്റീഫൻ ക്നാനായ മിഷൻ (ന്യൂകാസിൽ, മിഡിൽസ്‌ബ്രോ)
7. സെൻ്റ് ആൻറ്റണീസ് ക്നാനായ മിഷൻ (കാർഡിഫ്, സ്വാൻസിയ)
8. ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷൻ (ബിർമിങ്ഹാം)
9. സെൻ്റ് തെരേസ ഓഫ് കൽക്കട്ട ക്നാനായ മിഷൻ (ഇപ്സ്വിച്ച്, നോർവിച്ച്, പീറ്റർബറോ, കേംബ്രിഡ്‌ജ്)
10. സെൻ്റ് മിഖായേൽ ക്നാനായ മിഷൻ (ഡെർബി, നോട്ടിങ്ഹാം, ഷെഫീൽഡ്)
11. ഹോളി ഫാമിലി ക്നാനായ മിഷൻ (സ്കോട്ട്ലൻഡ്)
12. സെൻ്റ് ജോൺ പോൾ II ക്നാനായ മിഷൻ (കെൻറ്റ്)
13. സെൻ്റ് ജോസഫ് ക്നാനായ മിഷൻ (ലണ്ടൻ)
14. സെൻ്റ് പോൾ ക്നാനായ മിഷൻ (സൗത്ത് ഈസ്റ്റ്, ബേസിംഗ് സ്റ്റോക്ക്, ചിച്ചെസ്റ്റർ)
15. സെൻ്റ് തോമസ് ക്നാനായ മിഷൻ (യോർക്ക് ഷെയർ, ലീഡ്‌സ്, ഹംബർസൈഡ്)
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.