ജൂലൈ 8-ലെ കൺവൻഷൻറ്റെ പ്രധാന ആകർഷണ ഇനമായ വെൽക്കം ഡാൻസിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചെൽത്തൻഹാമിലെ രാജകീയ പ്രൗഢിയാർന്ന ജോക്കി ക്ലബ് റേസ് കോഴ്‌സിലെ അതിബൃഹത്തായ വേദിയിൽ കലാഭവൻ നൈസ് അണിയിച്ചൊരുക്കുന്ന സ്വാഗത നൃത്തത്തിനു മുന്നോടിയായിട്ടുള്ള പരിശീലന ദിവസങ്ങൾ തീരുമാനിച്ചു. മെയ് 27, ശനിയാഴ്ച്ച രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് ആദ്യദിവസം പ്രാക്റ്റീസ് നടക്കുക. ജൂൺ 30 നാണ് രണ്ടാമത്തെ പ്രാക്റ്റീസ്. തുടർന്നുള്ള പരിശീലനങ്ങൾ ജൂലൈ 1, 2, 7 തീയതികളിലായി നടക്കും. യു. കെ. കെ. സി. എ ആസ്ഥാനമന്ദിരത്തിലാണ് എല്ലാ ദിവസത്തെയും പരിശീലനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
12 വയസുമുതൽ മുകളിലോട്ടുള്ള ക്നാനായക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും UKKCYL അംഗങ്ങളോടൊപ്പം പരിശീലങ്ങളിൽ പങ്കുചേരാം. പരിശീലന ദിവസങ്ങളിലെ ഭക്ഷണം സൗജന്യമായി നൽകും, അതോടൊപ്പം ദൂരെസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസിക്കുന്നതിനുള്ള സൗകര്യം അടുത്തുള്ള യൂണിറ്റ് അംഗങ്ങളുടെ വീടുകളിൽ ക്രമീകരിക്കുന്നതാണ്. സ്വാഗതനൃത്ത പരിശീലനവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾക്കായി UKKCA വൈസ് പ്രസിഡൻറ്റ് ജോസ് മുഖച്ചിറയിലിനെയോ (07983417360), ട്രഷറർ ബാബു തോട്ടത്തിനെയോ (07723015582) സമീപിക്കാവുന്നതാണ്.
സ്വാഗത നൃത്തത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അതാത് യൂണിറ്റിലെ ഭാരവാഹികൾ മുഖാന്തിരം UKKCA സെൻട്രൽ കമ്മിറ്റിയെ മെയ് 26 നു മുന്നായി ബന്ധപ്പെടേണ്ടതാണ്. പതിനാറാമത് UKKCA കൺവൻഷൻറ്റെ മാസ്റ്റർ പീസ് ഇവൻറ്റായ സ്വാഗത നൃത്തത്തിൽ പങ്കെടുത്ത് നമ്മുടെ കുട്ടികളും ചരിത്രത്തിലേക്ക് കടന്നു കയറട്ടെ.
- UKKCA സെൻട്രൽ കമ്മിറ്റി.