ജീവിത ക്ളേശത്താൽ പലപ്പോഴും വീഴുന്ന നമ്മെ നോക്കി അവിടുന്ന് പറയുന്നു. നീ ഇന്ന് എന്നോട്കൂടി പറുദീസയിലായിരിക്കും. അവൻ ചുമന്നത് നമ്മുടെ വേദനകളാണ് എന്ന പ്രവാചക വാക്കുകൾ നമ്മുടെ കാതുകളിൽ എന്നും മുഴങ്ങട്ടെ. അനന്തമായ സ്നേഹത്തിന്റെയും മഹാ ത്യാഗത്തിന്റെയും നല്ല വെള്ളി. സ്നേഹം ത്യാഗമാണ് എന്ന് ജീവിതം കൊണ്ട് കാണിച്ചു ബലിവസ്തുവായ ഗുരുവിന്റെ കാലടികൾ പിൻന്തുടരാം. നമ്മുടെ പ്രയാസങ്ങളുടെയും, ദുഃഖങ്ങളുടെയും, ആകുലതകളുടെയും കുരിശു ചുമന്ന് ഗാഗുൽത്തായിലേക്കു നീങ്ങാം അവിടെ ഇതാ നിന്റെ മകൻ ഇതാ നിന്റെ മകൾ എന്ന് ഉരുവിടുന്ന ദൈവം നമുക്കുണ്ട്. പറുദീസാ നമ്മുടെ കുറവുകളോടെ പങ്കു വെച്ച ദൈവം. ശുഭപ്രതീക്ഷയോടെ നല്ല വെള്ളിയുടെ പ്രാർത്ഥനാശംസകൾ UKKCA എല്ലാവർക്കും നേരുന്നു.
യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി