Blog Details

എല്ലാവർക്കും UKKCA യുടെ ഉയിർപ്പ് തിരുനാൾ ആശംസകൾ

സ്നേഹം പ്രതീക്ഷയായി ഉയർത്ത സുന്ദര ദിനം. ജീവനും ജീവിതവും മരണത്തിനു അധീതമാണെന്നു കാണിച്ചു തന്ന പുനരുദ്ധാനം. ഈസ്റ്റർ നൽകുന്ന സന്ദേശം പ്രതീക്ഷയുടെ, തിരിച്ചുവരവിന്റെ ജീവിതമാണ്. 99 ആടുകളെയും ഉപേക്ഷിച്ചു നഷ്ടപെട്ട ആടിനെ തേടിയിറങ്ങിയ നാഥൻ നൽകുന്ന പ്രതീക്ഷ. നമ്മുടെ പ്രയാസങ്ങളുടെ ബുദ്ദിമുട്ടുകളുടെ കുരിശ് ചുമന്നവൻ ഇതാ മരണത്തെ പരാജയപ്പെടുത്തി നമ്മോടു പറയുന്നു മകനെ മകളെ സന്തോഷത്തോടെ യാത്ര തുടരൂ എന്ന്. മനുഷ്യ മനസാക്ഷിക്ക് സങ്കല്പിക്കുന്നതിനും അപ്പുറമാണ് ഉയർപ്പു എന്നത് . ദൈവം മനുഷ്യനുമായി യേശുവിന്റെ പുനരുത്ഥാനത്തിലൂടെ സന്നിവേശിപ്പിച്ച പുതിയ ഉടമ്പടി. അടയ്ക്കപ്പട്ട കല്ലറയല്ല നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ശൂന്യമാക്കപ്പെട്ട കല്ലറയിൽനിന്നു ഉദ്ദിതനായ യേശുവിലാണ് നമ്മുടെ വിശ്വാസം പ്രത്യാശ .നമ്മുടെ എല്ലാം പ്രയാസങ്ങളെയും അവിടുത്തോടോപ്പോം കുരിശിൽ സമർപ്പിച്ചു പുതിയ സൃഷ്ടിയായി നമ്മുടെ ജീവിത കർമ്മ മണ്ഡലങ്ങളിൽ മുന്നേറാം. എല്ലാവർക്കും UKKCA യുടെ ഉയിർപ്പ് തിരുനാൾ ആശംസകൾ.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News