Blog Details

UKKCA കണ്‍വന്‍ഷൻ - തോമസ് ജോസഫ് (ചെയർമാൻ), സാജു (പബ്ലിക് മീറ്റിങ്), വിജി (രജിസ്‌ട്രേഷൻ), ബിബിൻ (വെൽക്കം ഡാൻസ്), സണ്ണി ജോസഫ് (കൾച്ചറൽ), ജെറി (റാലി), ബിജു (ടൈം കീപ്പിങ്), ജോസി (റിസപ്ഷൻ)!

17-ാമതു കണ്‍വന്‍ഷൻ ജൂലൈ 7-നു ചെൽത്തൻഹാമിലെ ജോക്കി ക്ലബിൽ അരങ്ങേറുമ്പോൾ നൂറു ശതമാനം പങ്കാളിത്തം എന്ന Slogan വച്ചുകൊണ്ട് യു.കെ.യിലെ മുഴുവന്‍ ക്‌നാനായ സമൂഹത്തേയും കൺവൻഷൻ വേദിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം. കണ്‍വന്‍ഷൻ്റെ ചെയര്‍മാനും UKKCA പ്രസിഡൻറ്റുമായ തോമസ് ജോസഫും പബ്ലിക്ക് മീറ്റിംഗിൻ്റെ ചെയര്‍മാനും UKKCA സെക്രട്ടറിയുമായ സാജു ലൂക്കോസും മുൻപന്തിയിൽ നിന്നുകൊണ്ടാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. കണ്‍വെന്‍ഷൻ്റെ സുഗമമായ നടത്തിപ്പിനുവേണ്ടി സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങൾ നേരിട്ടു നേതൃത്വം കൊടുക്കുന്ന പലവിധ സബ് കമ്മറ്റികളെ നാഷണല്‍ കൗണ്‍സിലില്‍നിന്നും തിരഞ്ഞെടുത്തു

യു. കെ. കെ. സി. എ. ട്രഷറര്‍ വിജി നേതൃത്വം കൊടുക്കുന്ന രജിസ്‌ട്രേഷന്‍ കമ്മറ്റി, വൈസ് പ്രസിഡൻറ്റ് ബിബിന്‍ നേതൃത്വം കൊടുക്കുന്ന വെല്‍കം ഡാന്‍സ് ടീം, ജോ. സെക്രട്ടറി സണ്ണി ജോസഫ് നേതൃത്വം കൊടുക്കുന്ന കള്‍ച്ചറല്‍ കമ്മറ്റി, ജോ. ട്രഷറര്‍ ജെറി നേതൃത്വം കൊടുക്കുന്ന റാലി കമ്മിറ്റി, അഡ്വൈസര്‍ ബിജു നേതൃത്വം കൊടുക്കുന്ന ടൈം കീപ്പിങ് ടീം, അഡ്വൈസര്‍ ജോസി നേതൃത്വം കൊടുക്കുന്ന റിസപ്ഷന്‍ കമ്മറ്റി എന്നിവയ്ക്ക് രൂപം നല്‍കി.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News