Blog Details

"ജ്വലിക്കാം സൂര്യതേജസ്സിൽ, വളരാം വടവൃക്ഷമായി, കാക്കാം യുവത്വമേ ക്നാനായ പൈതൃകം" ആപ്തവാക്യം UKKCA കൺവൻഷൻ 2018!

ക്നാനായ സമുദായത്തിൻ്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും സ്വവംശ വിവാഹനിഷ്ഠയിൽ അധിഷ്ഠിതവുമായ ജീവിതചര്യയും ഉത്‌ഘോഷിക്കുന്ന 30 അക്ഷരങ്ങളിൽ (30 letters) കൂടാത്ത ആപ്തവാക്യം ക്ഷണിച്ചപ്പോൾ UKKCA യുടെ 51 യൂണിറ്റുകളിൽ നിന്നും ലഭിച്ച 34 -ഓളം എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 2018 UKKCA കൺവൻഷൻ്റെ ആപ്തവാക്യമാണ് ഇത്.

മത്സരത്തിൽ വിജയി ആയതു ലെസ്റ്റർ യൂണിറ്റിൽ നിന്നുള്ള ശ്രീമതി ലൈബി സുനിൽ ആണ്. 2017 UKKCA കൺവൻഷൻ സ്വാഗത നൃത്തത്തിൻ്റെ വരികൾ എഴുതിയ സുനിൽ ആൽമതടത്തിലിൻ്റെ ഭാര്യയും പാലാ ചെറുകര ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗവുമാണ് ലൈബി. 08/04/18 - ൽ ലിവർപൂൾ യൂണിറ്റിൻ്റെ ഈസ്റ്റർ ആഘോഷ പരിപാടിയിൽ വച്ച്, UKKCA പ്രസിഡൻറ്റ് ശ്രീ തോമസ് തൊണ്ണൻമാവുങ്കലാണ് ലൈബി സുനിലിൻ്റെ ആപ്തവാക്യം, 2018 യു.കെ.കെ.സി.എ കൺവൻഷൻ്റെ ആപ്തവാക്യമായി പ്രഖ്യാപിച്ചത്!

മത്സര വിജയി ശ്രീമതി ലൈബി സുനിലിനും, ലെസ്റ്റർ യൂണിറ്റിനും യു.കെ.കെ.സി.എ സെൻട്രൽ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ!

- യു.കെ.കെ.സി.എ സെൻട്രൽ കമ്മിറ്റി.

Recent News