Blog Details

UKKCA ട്രഷറർ വിജി ജോസഫ് ആദ്യ ടിക്കറ്റ് ലിവർപൂൾ യൂണിറ്റ് പ്രസിഡൻറ് തോമസ് വാരികാട്ടിനു കൈമാറി കൺവെൻഷൻ ടിക്കറ്റ് കിക്ക്‌ ഓഫ്! ഫാമിലി സ്പോൺസർ £150! ഫാമിലി £50! സിംഗിൾ £25!

ജൂലൈ 7-നു ആഘോഷിക്കുന്ന യു. കെ. കെ. സി. എ കൺവൻഷൻ്റെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം കഴിഞ്ഞ ഞായറാഴ്ച (08/04/18) നടത്തുകയുണ്ടായി. യു. കെ. കെ. സി. എ യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ ലിവർപൂൾ യൂണിറ്റിൻ്റെ ഈസ്റ്റർ ആഘോഷങ്ങളുടെ വേദിയായിരുന്നു ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. UKKCA ട്രഷറർ വിജി ജോസഫ് ആദ്യ ടിക്കറ്റ് ലിവർപൂൾ യൂണിറ്റ് പ്രസിഡൻറ് തോമസ് ജോൺ വാരികാട്ടിന് നൽകിക്കൊണ്ടാണ് ആദ്യ വില്പനയ്ക്ക് തുടക്കംകുറിച്ചത്. തദവസരത്തിൽ സീറോ മലബാർ വികാരി ജനറാളും UKKCA സ്പിരിച്ചൽ ഡയറക്ടറുമായ ഫാ: സജി മലയിൽ പുത്തൻപുരയിൽ, സംഘടനാ പ്രസിഡൻറ് തോമസ് ജോസഫ്, സെക്രട്ടറി സാജു ലൂക്കോസ്. വൈസ് പ്രസിഡൻറ് ബിബിൻ ലൂക്കോസ്, ജോ: സെക്രട്ടറി സണ്ണി ജോസഫ്, ജോ: ട്രഷറർ ജെറി ജെയിംസ്, വനിതാ ഫോറം പ്രസിഡൻറ് ശ്രീമതി ടെസ്സി ബെന്നി എന്നിവർ സന്നിഹിതരായിരുന്നു.

മാർച്ചു മാസം കൂടിയ നാഷണൽ കൗൺസിൽ അംഗീകരിച്ച ജൂലൈ 7-ലെ കൺവൻഷൻ ടിക്കറ്റ് നിരക്കുകൾ ഇപ്രകാരമാണ്. ഫാമിലി സ്പോൺസർ £150! ഫാമിലി £50! സിംഗിൾ £25! അതാത് യൂണിറ്റിലെ ഭാരവാഹികളെ സമീപിച്ചു നിങ്ങളുടെ കൺവൻഷൻ ടിക്കറ്റുകൾ ഉറപ്പു വരുത്തേണ്ടതാണ്.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News