Blog Details

സെൻറ് ജോസഫ് ക്നാനായ ചാപ്ലൈൻസി തിരുനാൾ ലണ്ടനിൽ . മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികൻ.

സെൻറ് ജോസഫ് ക്നാനായ ചാപ്ലൈൻസി തിരുനാൾ ലണ്ടനിൽ . മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികൻ.

പ്രിയ സുഹൃത്തുക്കളെ,
ലണ്ടനിലെ സെൻറ് ആൽബൻസ് ചർച്ചിൽ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മെയ് 4,5 (വെള്ളി, ശനി )ദിവസങ്ങളിൽ കൊണ്ടാടുകയാണ്. മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 30ന് ചാപ്ളയിൻ ഫാദർ മാത്യു കട്ടിയാക്കൽ കൊടി ഉയർത്തുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ് തുടർന്ന് ലദീഞ്ഞ്, കുർബാന, നൊവേന എന്നി തിരുകർമ്മങ്ങളും ഉണ്ടാക്കിയതാണ്. മെയ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന തിരുനാൾ കുർബാനയിൽ വി.ജി. ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോടൊപ്പം മറ്റ് വൈദികരും സഹകാർമികരായി പങ്കെടുക്കുന്നതാണ്.

വാദ്യ മേളങ്ങളോടെയും വർണ്ണ കുടകളുടെയും അകംമ്പടിയോടെ നടക്കുന്ന തിരുനാൾ പ്രിദിഷണത്തിന് ശേഷം, സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

സെൻറ് ജോസഫ് സൺഡേ സ്കൂളിന്റെ ഉദ്ഘാടനവും . ലണ്ടൺ ക്നാനായ റീജൺ (LKCA) പ്രവർത്തന ഉദ്ഘാടനവും പിതാവ് നിർവഹിക്കുന്നതിനെ തുടർന്ന് കലാ സായാന്നവും സംഘടിപ്പിച്ചിട്ടുണ്ട് വിശുദ്ധ തിരുന്നാൾ കർമ്മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നു.
Venue: St Albans Catholic Church
Langdale gardens
Hornchurch
RM12 5LA

Recent News