Blog Details

'ക്നാനായ ദർശൻറ്റെ' വിശദാംശങ്ങൾ ഇവിടെ വായിക്കാം. യൂണിറ്റ് വഴി പേരുകൊടുത്തിട്ടുള്ള യു. കെ. കെ. സി. എ അംഗങ്ങൾക്ക് സംവാദത്തിൽ പങ്കെടുക്കാം.

യു. കെ. കെ. സി. എ യുടെ നയരൂപീകരണവും, സാമുദായിക താല്പര്യങ്ങൾക്കനുസൃതമായ കാഴ്ച്ചപ്പാടുകളും വിശദമായി വിശകലനം ചെയ്തു തീർച്ചപ്പെടുത്തുന്നത് യു. കെ. കെ. സി. എ യുടെ ഉന്നതാധികാര സമിതിയായ നാഷണൽ കൗൺസിലിൽ ആണ്. ആയതിനാൽ യു. കെ യിലെ ക്‌നാനായ മിഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് നാഷണൽ കൗൺസിൽ എടുത്ത തീരുമാനങ്ങളുടെ വിശകലനങ്ങൾക്കും, വാദപ്രദിവാദങ്ങൾക്കും വേണ്ടിയുള്ള വേദിയല്ല ഇത്, മറിച്ച് യൂണിറ്റുകളിലും വിവിധ ഗ്രൂപ്പുകളിലും ചർച്ചചെയ്യപ്പെടാത്തതും എന്നാൽ കൂട്ടിച്ചേർക്കേണ്ടതുമായ ആശയങ്ങളുടെ സമന്വയമാണ് ഈ ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ രൂപപ്പെടുന്ന ആശയങ്ങളും നിർദ്ദേശങ്ങളും അടുത്തുവരുന്ന നാഷണൽ കൗൺസിലിൽ അംഗീകാരത്തിനായി അവതരിപ്പിക്കുന്നതായിരിക്കും.

ചർച്ചചെയ്യപ്പെടുവാൻ ഉദ്ദേശിക്കുന്ന വിഷയങ്ങൾ:

1. ക്നാനായ മിഷൻ രൂപീകരണവും യു കെ കെ സി എ സംഘടനയുടെ പങ്കാളിത്തവും.

2. ക്‌നാനായ മിഷൻ രൂപീകരണം യൂകെയിലെ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ (അംഗങ്ങളുടെ പരിമിതമായ എണ്ണം, ആനുപാതികമായ അംഗങ്ങളുടെ വളർച്ചയുടെ സാധ്യതക്കുറവ്, നിലവിലെ പ്രവർത്തനങ്ങൾക്കുള്ള വൈദീകരുടെ കുറവ്).

3. ഇതര ക്രൈസ്തവ സഭകളോടൊപ്പമുള്ള ആത്മീയവും സാമൂഹികവുമായ വളർച്ചയോടൊപ്പം, ക്നാനായ സഭയുടെ ആന്തരിക ഘടനയ്ക്ക് ഭംഗം വരാതെയുള്ള സൂക്ഷ്മമായ കർമ്മപരിപാടികൾ.

4. സഭയിലൂടെ, സംഘടനയിലൂടെ, സമുദായത്തിലൂടെ.

- യൂ കെ കെ സി എ സെൻട്രൽ കമ്മിറ്റി.

Recent News