UKKCA ട്രഷറർ വിജി ജോസഫ് ചെയർമാനായുള്ള ഈ വർഷത്തെ യു. കെ. കെ. സി. എ കൺവൻഷൻ രജിസ്ട്രേഷൻ കമ്മിറ്റി അംഗങ്ങൾ ഇവരാണ്: മാത്യു വില്ലൂത്തറ & ജോർജ് പാട്യാൽ (നോർത്ത് വെസ്റ്റ് ലണ്ടൻ), റെജി എബ്രാഹം (വൂസ്റ്റർ), സാജൻ ജോസഫ് & അനീഷ് ജോസഫ് (ഹെറിഫോർഡ്), ജയൻ കൊച്ചുവീട്ടിൽ (ലീഡ്‌സ്), ബിജു നമ്പാനത്തേൽ (ലിവർപൂൾ), തോമസുകുട്ടി ജോസഫ്, തങ്കച്ചൻ തയ്യിൽ & ബെന്നി ഫിലിപ്പ് (ബ്രഹ്‌മാവൂർ കാർഡിഫ് & ന്യൂപോർട്ട്), മാത്യു അമ്മായികുന്നേൽ & സണ്ണി ലൂക്കോസ് (ഗ്ലോസ്റ്റർ), ബാബു തോട്ടം (ബിർമിങ്ഹാം).
ജൂലൈ ഏഴാം തീയതി നടക്കുന്ന യു. കെ. കെ. സി. എ കൺവൻഷനിലാണ് സ്വർണനാണയങ്ങളുടെ പേമാരി പെയ്തിറങ്ങുന്നത്. വിൽക്കപ്പെടുന്ന ഒരോ ടിക്കറ്റിലും ഈ സ്വർണ്ണനാണയങ്ങൾക്കുള്ള സാധ്യത ഒളിഞ്ഞിരിപ്പുണ്ട്! നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം - നിങ്ങളുടെ യൂണിറ്റും മൊബൈൽ നമ്പരും രേഖപ്പെടുത്തിയിട്ടുള്ള കൺവൻഷൻ ടിക്കറ്റിൻ്റെ കൗണ്ടർ പാർട്ട് മെയിൻ ഗേറ്റിൽ സജ്ജമാക്കിയിരിക്കുന്ന പെട്ടിയിൽ മറക്കാതെ നിക്ഷേപിക്കുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ കൺവൻഷൻ്റെ അന്നുതന്നെ സ്വർണ്ണ നാണയങ്ങൾ നൽകി ആദരിക്കുന്നതായിരിക്കും. രജിസ്ട്രേഷൻ കമ്മിറ്റിക്ക് നേതൃത്വം കൊടുക്കുന്ന യു. കെ. കെ. സി. എ ട്രഷറർ വിജി ജോസഫിനെയോ മറ്റു സെൻട്രൽ കമ്മിറ്റി അംഗങ്ങളെയോ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി സമീപിക്കാവുന്നതാണ്. എല്ലാവർക്കും ഭാഗ്യം ആശംസിക്കുന്നു.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.