യൂറോപ്പിലെ ഏറ്റവും വലിയ ക്രിസ്തീയ സമുദായ സംഘടനയായ യു. കെ ക്നാനായ കാത്തലിക് അസോസിയേഷൻ്റെ പതിനാറാമത് കൺവൻഷനോടനുബന്ധിച്ചു അർപ്പിക്കപ്പെടുന്ന പൊന്തിഫിക്കൽ കുർബ്ബാനയ്ക്ക് 101 അംഗ ഗായകസംഘം ഗാനങ്ങൾ ആലപിക്കും. യു. കെ. കെ. സി. എ കൺവൻഷൻ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ശുഭ്രവസ്ത്രധാരികളായ നൂറോളം ഗായകർ ഗാനശുശ്രൂഷയിൽ പങ്കെടുക്കുന്നത്.
ജൂലൈ 8-നു ചെൽട്ടൺഹാമിലെ വിശ്വപ്രസിദ്ധമായ ജോക്കി ക്ലബ് റേസ്കോഴ്സ് സെൻറ്ററിൽ വച്ചാണ് യു. കെ. കെ. സി. എ കൺവൻഷൻ അരങ്ങേറുക. യു. കെ. കെ. സി. എ യുടെ കീഴിലുള്ള 51 യൂണിറ്റുകളിലും പെട്ട എല്ലാ യുവജനങ്ങൾക്കും, മുതിർന്നവർക്കും ഈ സംരംഭത്തിൽ പങ്കാളികളാകാവുന്നതാണ്. താൽപ്പര്യമുള്ളവർ യു. കെ. കെ. സി. എ പ്രസിഡൻറ്റ് ബിജു മടക്കക്കുഴിയേയോ, ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തിൽ പുത്തൻപുരയിലിനേയോ സമീപിക്കേണ്ടതാണ്.
യു. കെ. കെ. സി. എ കൺവൻഷൻ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വേദിയിലാണ് ഇത്തവണ പൊന്തിഫിക്കൽ കുർബ്ബാന അർപ്പിക്കപ്പെടുന്നത്. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിയായിരിക്കും മുഖ്യകാർമ്മികൻ, ഒപ്പം സഹകാർമ്മികരായി പത്തോളം വൈദികരും ഉണ്ടാവും. ജൂലൈ 8-ലെ വിശുദ്ധ കുർബ്ബാനയിലേയ്ക്കും ഒപ്പം കൺവൻഷനിലേയ്ക്കും നിങ്ങളെയോരോരുത്തരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.
NB: കൺവൻഷൻ എൻട്രി ടിക്കറ്റുകൾ ഇനിയും കൈപ്പറ്റിയിട്ടില്ലാത്ത യൂണിറ്റ് ഭാരവാഹികൾ എത്രയും പെട്ടെന്ന് ട്രഷറർ ബാബു തോട്ടത്തിനെയോ, ജോയിൻ്റ് ട്രഷറർ ഫിനിൽ കളത്തിക്കോട്ടിലിനെയോ ബന്ധപ്പെടേണ്ടതാണ്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.