യു. കെ യിൽ അങ്ങോള മിങ്ങോളമുള്ള യു.കെ.കെ.സി.എ യുടെ 51 യൂണിറ്റുകളെയും പങ്കെടുപ്പിച്ചു കൊണ്ട് കായിക രംഗത്തെ മഹാപ്രതിഭകളെ കണ്ടെത്തുന്നു. 2018 സെപ്റ്റംബർ 22-)o തീയതി, ശനിയാഴ്ച, കൊവെൻട്രിയിലെ Pingles Leisure Centre - ൽ വച്ചായിരിക്കും മത്സര പരമ്പരകൾ നടക്കുക. UKKCA ട്രഷറർ വിജി ജോസഫ് ചെയർമാൻ ആയിട്ടുള്ള കമ്മിറ്റി ആയിരിക്കും മത്സരങ്ങൾ ഏകോപിപ്പിക്കുന്നത്. മിഠായി പെറുക്കിൽ തുടങ്ങി വടംവലിയിൽ അവസാനിക്കുന്ന, ഒരു പകൽ മുഴുവൻ നീളുന്ന മത്സരയിനങ്ങൾക്കായിരിക്കും കൊവെൻട്രി സാക്ഷ്യം വഹിക്കുക. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും ടീമുകളും അതാതു യൂണിറ്റ് ഭാരവാഹികൾ വഴി UKKCA ട്രഷറർ വിജി ജോസഫുമായി (Tel: 07960 486712) സെപ്റ്റംബർ 16 നു മുൻപായി ബന്ധപ്പെടേണ്ടതാണ്.
UKKCA Sports Day Venue: Pingles Leisure Centre, Avenue Rd., Nuneaton, CV11 4LX
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.