UKKCA യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തുടർച്ചയായ ഏഴാമത് ബാഡ്മിൻറ്റൺ ടൂർണ്ണമെൻറ്റ് ഡാർബിഷെയറിലെ ETWALL LEISURE CENTRE വച്ച് ശനിയാഴ്ച (Dec 1) നടക്കും. രാവിലെ 10 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. മത്സരങ്ങൾ 10.30-നു തന്നെ തുടങ്ങും. ഫേസ്ബുക്ക് ലൈവിലൂടെ മത്സരത്തിൻറ്റെ തലേദിവസം തന്നെ ബാഡ്മിൻറ്റൺ ഫിക്സർ ലൈവ് ആയി യൂണിറ്റ് അംഗങ്ങളിലെത്തിക്കും. മെൻസ് ഡബിൾസ്, മിക്സഡ് ഡബിൾസ്, വിമൺസ് ഡബിൾസ്, ജൂനിയേഴ്സ് ഡബിൾസ് Under 16 ബോയ്‌സ് & ഗേൾസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
പുരുഷ ഡബിൾസിൽ 28, മിക്സഡ് ഡബിൾസിൽ 14, വിമൻസ് ഡബിൾസിൽ 8, ജൂനിയേഴ്‌സ് ഡബിൾസിൽ Boys 16, Girls 8 - ഇത്രയും ടീമുകളാണ് ഇത്തവണ ബാഡ്മിൻറ്റൺ ടൂർണ്ണമെൻറ്റിൽ മാറ്റുരയ്ക്കുന്നത്. രജിസ്ട്രേഷൻ ഫീസ് (£): പുരുഷ ഡബിൾസ് : 20, മിക്സഡ് ഡബിൾസ് : 15, വനിതാ ഡബിൾസ് : 10, ജൂനിയേഴ്സ് ഡബിൾസ് : 5. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയുമാണ്.
ഇത്തവണത്തെ മേളയ്ക്ക് മിതമായ നിരക്കിൽ ഭക്ഷണവുമായി എത്തുന്നത് ചിന്നാസ് കാറ്ററേഴ്സ് നോട്ടിങ്ഹാം ആണ്!
Our Sponsors: Allied Group, Jose Thomas and family (Leicester), Jose Parappanattu and family (Leeds)
VENUE : ETWALL LEISURE CENTRE, HILTON ROAD, DERBY, DE65 6HZ.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.