ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾ വീക്ഷിക്കുന്നതും, തത്സമയ സംപ്രേഷണം ചെയ്യുന്നതുമായ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൺവൻഷനായ, യു. കെ ക്നാനായ കാത്തലിക് അസോസിയേഷൻറ്റെ പതിനാറാമത് വേദിയിൽ അവതാരകരാകുവാൻ യൂണിറ്റംഗങ്ങൾക്കിതാ ഒരു സുവർണ്ണാവസരം! കാണികളെ കയ്യിലെടുക്കാനുള്ള മികവും, സദസ്സിനെ രസിപ്പിക്കുന്ന സംസാരശൈലിയും ഒപ്പം വേദിയിൽ അവതരിപ്പിക്കപ്പെടുന്ന യൂണിറ്റ് കലാപരിപാടികളുടെ ഹൃസ്വമായ വിവരണവും നൽകാൻ സാധിക്കുമെങ്കിൽ ഈ കൺവൻഷനിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നിങ്ങൾക്കും തിളങ്ങാം.
ജൂലൈ 8-നു ചെൽട്ടൺഹാമിലെ രാജകീയ പ്രൗഢിയാർന്ന ജോക്കി ക്ലബ് റേസ്കോഴ്സ് സെൻറ്ററിൽ വച്ചാണ് യു. കെ. കെ. സി. എ കൺവൻഷൻ അരങ്ങേറുക. യു. കെ. കെ. സി. എ യുടെ കീഴിലുള്ള 51 യൂണിറ്റുകളിലും പെട്ട, താൽപ്പര്യമുള്ള എല്ലാ അംഗങ്ങൾക്കും യൂണിറ്റ് പ്രസിഡൻറ്റ്/സെക്രട്ടറി മുഖാന്തിരം യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റിയെ ജൂൺ 10-നു മുൻപായി സമീപിക്കാവുന്നതാണ്. കലാപരിപാടികളുടെ അവതരണവുമായി ബന്ധപ്പെട്ട് ജോ. സെക്രട്ടറി സഖറിയ പുത്തൻകളത്തെ (07975555184) ബന്ധപ്പെടേണ്ടതാണ്.
NB: കൺവൻഷൻ എൻട്രി ടിക്കറ്റുകൾ ഇനിയും കൈപ്പറ്റിയിട്ടില്ലാത്ത യൂണിറ്റ് ഭാരവാഹികൾ എത്രയും പെട്ടെന്ന് ട്രഷറർ ബാബു തോട്ടത്തിനെയോ, ജോയിൻ്റ് ട്രഷറർ ഫിനിൽ കളത്തിക്കോട്ടിലിനെയോ ബന്ധപ്പെടേണ്ടതാണ്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.