കേവലം ഒരു വർഷംകൊണ്ട് തൊട്ടതെല്ലാം പൊന്നാക്കി ജൈത്രയാത്ര തുടരുന്ന UKKCA സെൻട്രൽ കമ്മിറ്റി മറ്റൊരു ചരിത്ര മുഹൂർത്തത്തിന് വേദി ഒരുക്കുന്നു. കൊച്ചുകുട്ടികൾ മുതൽ എല്ലാ പ്രായക്കാർക്കും അവരുടെ സർഗ്ഗശേഷി മാറ്റുരക്കപെടാൻ UKKCA കലാമേള 2019. അതിവിപുലമായ പാർക്കിംഗ്, 8 സ്റ്റേജുകൾ തുടങ്ങിയ സൗകര്യങ്ങളോടെ കലയുടെ കേളിരംഗമാകാൻ 2019 മാർച്ച് 23 ശനിയാഴ്ച ഗ്ലോസ്റ്ററിലെ Crypt സ്കൂൾ വേദിയാകുന്നു. യു. കെ യിലുടനീളമുള്ള 51 യൂണിറ്റുകളും ഇതിൽ പങ്കാളികളാകുമ്പോൾ ഇത് മറ്റൊരു ചരിത്രമായിത്തീരും. ക്നാനായ സമുദായം എന്ന വികാരം നെഞ്ചിലേറ്റുന്ന 51 യൂണിറ്റുകളെയും ഈ കലാമേളയിലേയ്ക്കു സ്വാഗതം ചെയ്യുന്നു.
പരിപാടികളും അതിൻറ്റെ വിശദാംശങ്ങളും ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയുക.
UKKCA കലാമേള Topics, Criteria & Regisration Forms:-
Registration form - Groups
Registration form - General
Topics and Criterias form
VENUE :
Crypt School,
Podsmead Rd, Gloucester,
GL2 5AE.
Email:- ukkca.kalamela@hotmail.com
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.