യുകെയിലെ ഓരോ ക്നാനായകാരും ആകാക്ഷയോടെ കാത്തിരിക്കുന്ന UKKCA കൺവെൻഷൻ ജൂൺ 29 ശനിയാഴ്ച ബിർമിൻഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടത്തുവാൻ ജനുവരി 19 നു ചേർന്ന നാഷണൽ കൗൺസിലിൽ തീരുമാനിച്ചു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്‍തമായി പുതുമയാർന്ന രീതിയിലാണ് ഇത്തവണ കൺവെൻഷൻ നടത്തുവാനുള്ള തീരുമാനം. കൺവെൻഷനോടനുബന്ധിച്ചു ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ തിളങ്ങിയിട്ടുള്ള കോട്ടയം നസീർ ഉൾപ്പെടെയുള്ള മിമിക്രി താരങ്ങളും ഫ്രാങ്കോ , രഞ്ജിനി ജോസ് തുടങ്ങിയ പ്രസക്തരായ ഗായകരമുൾപ്പെട്ട സ്റ്റേജ് ഷോ കൺവെൻഷന് കൊഴുപ്പേകുമെന്നു ഉറപ്പാണ്.