ടിക്കറ്റ് വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോർഡുകളും ഭേദിച്ചു കൊണ്ട് യുകെകെസിഎ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ ജൂൺ 29ാം തീയതിയിലെ കണ്‍വന്‍ഷന്‍ ഒരു ചരിത്രസംഭവമായി മാറും . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ആയിരങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുക്കുന്ന സംഗമം എന്നും പ്രവാസി ലോകത്തില് വിസ്മയമാണ്. എല്ലാ പഴുതുകളും അടച്ച് കുറ്റമറ്റതാക്കുവാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് സെന്‍ട്രല്‍ കമ്മറ്റി.
കോച്ചുകളിലും കാറുകളിലും വരുന്ന 51 യൂണിറ്റുകളിലെയും ക്നാനായ സമൂഹത്തിന് മതിയാകുന്നതിനപ്പുറമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്ന സൗജന്യ കാര്‍ പാര്‍ക്കിംഗുകള്‍. ഇതിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് ആവശ്യത്തിന് ട്രാഫിക് വാർഡന്മാരെ നിയമിച്ചു കഴിഞ്ഞു. പതിവിലും വ്യത്യസ്തമായി സംഗീത ഹാസ്യ കുലപതികളെ തന്നെയാണ് നാട്ടില്‍ നിന്നുമെത്തിച്ച് ക്നാനായ സമൂഹത്തെ ആസ്വാദനത്തിന്റെ പുതിയ മാനങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകുന്നത്.