Blog Details

കോട്ടയം രൂപതയുടെ വലിയ ഇടയൻ അഭിവന്ദ്യ പിതാവ് മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി 09 :45 നു .

യൂ കെ കെ സി എ യുടെ പതിനെട്ടാമത് കണവൻഷന് തിരശ്ശീലയുയരാൻ ആഴ്ച്ചകൾ മാത്രം അവശേഷിയ്ക്കുമ്പോൾ കൺവൻഷൻ പ്രൗഡഗംഭീരമിക്കുന്നതിനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലെത്തുകയാണ്. June 29 ന് 9 മണിക്ക് കൺവൻഷന്റെ പതാകയുയർന്നാൽ  ഉടനെ നടക്കുന്ന ആഘോഷമായ ദിവ്യബലിയ്ക്ക് നേതൃത്വം നൽകുന്നത് മൂന്ന് അഭിവന്ദ്യ പിതാക്കൻമാരാണ്. 

   ക്നാനായ സമുദായത്തിന്റെ വലിയ ഇടയൻ മാർ മാത്യു മൂലക്കാട്ട് കൺവൻഷനിലും ദിവ്യബലിയിലും പങ്കെടുക്കുമെന്ന് ഉറപ്പായതോടെ സമുദായ സ്നേഹികളുടെ ആവേശം ഇരട്ടിയായിരിയ്ക്കുകയാണ്. യു കെയിലെ ക്നാനായ സമുദായത്തോട് രൂപതാ നേതൃത്വം കാണിയ്ക്കുന്ന കരുതലിന്റെയും അംഗീകാരത്തിന്റെയും പ്രതീകമായാണ് വലിയ ഇടയന്റെ സാന്നിധ്യം സമുദായാംഗങ്ങൾ വിലയിരുത്തുന്നത്.
       രാജപുരം, കല്ലാർ, NR സിറ്റി, സേനാപതി, എന്നീ ക്നാനായ കുടിയേറ്റ ഇടവകകളിലും, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഹംഗറി, ബംഗ്ലാദേശ്, ഈജിപ്റ്റ്, എന്നീ  വിദേശ രാജ്യങ്ങളിലും എന്നും പ്രവാസികളോടൊപ്പം സേവനമനുഷ്ടിച്ച പ്രവാസികളുടെ ഇടയനും,  പാപ്പുവാ ന്യു ഗിനിയിലെ അപ്പസ്തോലിക്ക് ന്യൂഷോയുമായ അഭിവന്ദ്യ കുര്യൻ വയലുങ്കൽ പിതാവിനൊപ്പം ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ തലവൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കലും. ദിവ്യബലിയിൽ  കാർമ്മിക രാവും, 
യുകെയിലെ വിവിധ ഭാഗങ്ങളിലെ പ്രഗൽഭരായ പരിശീലനം നേടിയവരുടെ ഗായക സംഘം ദിവ്യബലിയെ കൂടുതൽ ഭക്തി സാന്ദ്രമാക്കും

Recent News