യു. കെ ക്നാനായ കത്തോലിക് അസോസിയേഷൻറ്റെ പരമോന്നത സമിതിയായ നാഷണൽ കൗൺസിലിൻറ്റെ സുപ്രധാനമായ യോഗം ഈ വരുന്ന ശനിയാഴ്ച്ച (ജൂൺ 10) യു. കെ. കെ. സി. എ ആസ്ഥാനമന്ദിരത്തിൽ വച്ച് നടക്കും. രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു 3.30 വരെയായിരിക്കും യോഗപരിപാടികൾ. പതിനാറാമത് യു. കെ. കെ. സി. എ കൺവൻഷൻ മുന്നൊരുക്കങ്ങൾ വിലയിരുത്താനും മെയ് 21 നു നടന്ന ക്നാനായ ദർശൻ സംവാദത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ നാഷണൽ കൗൺസിലിൽ ചർച്ചചെയ്യാനുമായിട്ടാണ് യോഗം ചേരുക.
യു. കെ. കെ. സി. എ പ്രസിഡൻറ്റ് ബിജു മടുക്കക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി ജോസി നെടുംതുരുത്തിൽ പുത്തൻപുരയിൽ റിപ്പോർട്ടും, ട്രഷറർ ബാബു തോട്ടം കണക്കും അവതരിപ്പിക്കും. വൈസ് പ്രസിഡൻറ്റ് ജോസ് മുഖച്ചിറ സ്വാഗത നൃത്തത്തിൻറ്റെയും, ജോ. സെക്രട്ടറി സഖറിയ പുത്തൻകളം കൺവൻഷൻ ദിനത്തിലെ കലാപരിപാടികളുടെയും, ജോ. ട്രഷറർ ഫിനിൽ കളത്തിക്കോട്ടിൽ റാലിയുടേയും വിശദാംശങ്ങൾ അവതരിപ്പിക്കും. ജൂലൈ 8-നു ചെൽട്ടൻഹാമിലെ ജോക്കി ക്ലബ് റേസ് കോഴ്സിൽ വച്ചാണ് യു. കെ. കെ. സി. എ യുടെ പതിനാറാമത് കൺവൻഷൻ അരങ്ങേറുക.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി