പതിനെട്ടാമതു കൺവൻഷൻ പടിവാതിലിൽ എത്തി നിൽക്കുമ്പോഴും കാലോചിതമായി യു കെ കെ സി യെ യുടെ വെബ്സൈറ്റിന് പുതുമുഖം നൽകിയിരിയ്ക്കുകയാണ് സെൻട്രൽ കമ്മറ്റി. യുകെയിലെ ക്നാനായക്കാരുടെ വെബ് സെറ്റിന് ഏറ്റവും ആകർഷകമായ രൂപവും ഭാവവുമാണ് കൈവന്നിരിയ്ക്കുന്നത്. യുകെയിലെ ക്നാനായ വാർത്തകളും വിശേഷങ്ങളും ആധികാരികമായി അറിയാൻ ഇനി നമ്മുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാവുന്നതാണ്. UKKCA യുടെ 51 യൂണിറ്റുകൾക്കും അവരുടെ വാർത്തകളും വിശേഷങ്ങളും update ചെയ്യാനുതകുന്ന രീതിയിലാണ് പുതിയ വെബ്സൈറ്റിന്റെ രൂപകൽപ്പന .അതോടൊപ്പം പോഷക സംഘടനകളായ ukkcyl നും ukkkwf നും അവരുടെ വാർത്തകളും
നമ്മുടെ വെബ് സൈറ്റിലൂടെ update ചെയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.