യു കെ കെ സി യെ യുടെ പതിനെട്ടാമത് കൺവെൻഷന് തിരിതെളിയുവാൻ ഇനി വെറും 10 ദിവസം മാത്രം ബാക്കി നിൽകുമ്പോൾ പുതിയൊരു അദ്യായത്തിനു തുടക്കം കുറിച്ചുകൊണ്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി യു കെ കെ സി യെ സെൻട്രൽ കമ്മിറ്റി. പതിവിനു വിവരീതമായി, പ്രൗഢഗംഭീരമായ ക്നാനായ തനിമ വിളിച്ചോതുന്ന യൂണിറ്റ് റാലിയുടെ അഭാവത്തിലും ടിക്കറ്റു വില്പനകൾ പൂർത്തിയാക്കി എല്ലാ യൂണിറ്റുകളും ഇതിനോടകം കൺവെൻഷനായി ഒരുങ്ങിക്കഴിഞ്ഞു. ഇനി കാത്തിരിപ്പിന്റെ 10 നാൾ.
കോട്ടയം അതിരൂപതയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ പിതാവ് മാർ മാത്യു മൂലക്കാട്ട് , അപ്പസ്തോലിക നുൺഷിയോ അഭിവന്ദ്യ പിതാവ് മാർ കുരിയൻ മാത്യു വയലുങ്കൽ , ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, നാട്ടിൽ നിന്നും വിദേശത്തുനിന്നുമുള്ള സാമുദായിക സാംസ്കാരിക നേതാക്കൾ എന്നിവരുടെ സാന്നിധ്യം ഈ കൺവെൻഷന് മറ്റു കൂട്ടുമെന്നതിൽ തർക്കമില്ല. അതുപോലെ കഴിഞ്ഞ പതിനേഴു കൺവെൻഷനിൽനിന്നും വ്യത്യസ്‍തമായി തിരഞ്ഞെടുക്കപ്പെടുന്ന യൂണിറ്റ് പരിപാടികളോടൊപ്പം നാട്ടിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാ ഷോ ഈ കൺവെൻഷന്റെ പ്രത്യേകതയാണ്.
ബിർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ ജൂൺ 29 രാവിലെ 09:5 നു ആരംഭിക്കുന്ന ക്നാനായ മങ്കത്തിന് വൈകിട്ട് എട്ടുമണിക്ക് തിരശീല വീഴും.