യു. കെ യിലെ ക്നാനായക്കാരെല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന പതിനാറാമത് യു. കെ. കെ. സി. എ കൺവൻഷൻ ജൂലൈ 8-നു ചെൽട്ടൻഹാമിലെ ജോക്കി ക്ലബ് റേസ് കോഴ്സിൽ അരങ്ങേറുമ്പോൾ, കൺവൻഷൻ വാർത്തകളും ചിത്രങ്ങളും ലൈവ് കാഴ്ച്ചകളും ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നത് ക്നാനായ പത്രവും ഗർഷോം ന്യൂസും സംയുക്തമായി ചേർന്നാണ്.
രാവിലെ 9.30-നു കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാന മുതൽ യൂണിറ്റ് റാലി, സ്വാഗത നൃത്തം, പബ്ലിക്ക് മീറ്റിംഗ്, യൂണിറ്റ് കലാപരിപാടികൾ ഉൾപ്പെടെ കൺവൻഷൻ അവസാനിക്കുന്ന സമയം വരെയുള്ള കാഴ്ച്ചകൾ നാലോളം ക്യാമറകളിലായാണ് ക്നാനായ പത്രം-ഗർഷോം ന്യൂസ് ടീം പകർത്തിയെടുക്കുന്നത്. കൺവൻഷൻറ്റെ ഒഫീഷ്യൽ മീഡിയ പാർട്ട്നേഴ്‌സ് ആയ ക്നാനായ പത്രവും ഗർഷോം ന്യൂസും ചുരുങ്ങിയ കാലയളവിനുള്ളിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മാധ്യമങ്ങളാണ്.