ജൂൺ 29 നു നടക്കുന്ന യു കെ കെ സി എ കൺവെൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ 08:30 മുതൽ വൈകിട്ട് 6 മണിവരെ ബഥേൽ സെന്ററിന്റെ മെയിൻ ഗേറ്റിൽ കൺവെൻഷനിലേക്കു കടന്നുവരുന്ന ഓരോ ക്നാനായ കുടുമ്പങ്ങളേയും സഹായിക്കാൻ ഗേറ്റിൽ വോളണ്ടിയേഴ്‌സ് ഉണ്ടായിരിക്കും.
കൺവെൻഷൻ ടിക്കറ്റ്സ് കഴിവതും യൂണിറ്റിൽ നിന്നും എടുക്കുവാൻ എല്ലാവരും ശ്രദ്ധിക്കണം. അതിനു സാധിക്കാത്തവർക്ക് ഗേറ്റിൽ നിന്നും വാങ്ങാവുന്നതാണ്. ഗേറ്റിൽ എത്തിയാൽ വോളന്റിയേഴ്‌സ് കുട്ടികളുൾപ്പടെ ഓരോരുത്തർക്കും കൈയിൽ കെട്ടുവാനുള്ള Wrist band തരുന്നതായിരിക്കും. വൈകിട്ട് പ്രോഗ്രാം തീരുന്നതുവരെ ഈ wrist band എല്ലാവരും ധരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
നിങ്ങളുടെ കൈലിലുള്ള ടിക്കറ്റിന്റെ ഒരു ഭാഗത്തു നിങ്ങളുടെ പേരും മൊബൈൽ നമ്പരും യൂണിറ്റിന്റെ പേരും എഴുതി ഗേറ്റിൽ ഇരിക്കുന്ന ബോക്സിൽ നിക്ഷേപിക്കേണ്ടതാണ്. Allied Finance and mortgage group സ്പോൺസർ ചെയുന്ന സ്വർണ്ണ നാണയങ്ങൾ കൺവെൻഷന്റെ അവസാനം നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികൾക്ക് സമ്മാനിക്കുന്നതായിരിക്കും. പാർക്കിങ്ങിനായി നിങ്ങളെ സഹായിക്കാൻ എല്ലായിടത്തും വോളന്റിയേഴ്‌സ് ഉണ്ടായിരിക്കുന്നതാണ്.
നിലവിൽ സെൻട്രൽ കമ്മിറ്റിയെ അറിയിച്ചിരിക്കുന്ന ബസിൽ വരുന്ന 18 യൂണിറ്റുകളും അവരുടെ ബസ് ബഥേൽ സെന്ററിന്റെ മുൻവശത്തുള്ള പാർക്കിങ്ങിൽ തന്നെ പാർക്ക് ചെയേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കു യു കെ കെ സി എ ട്രഷറർ വിജിയുമായി ബന്ധപെടുക.