Blog Details

കോട്ടയം അതിരൂപതയുടെ ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവ് , അപോസ്തോലിക്ക് ന്യുൺഷിയോ ആർച്ചു ബിഷപ്പ് മാർ കുരിയൻ മാത്യു വയലുങ്കൽ, ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നീ ബിഷപ്പ്മാരുടെ മുഖ്യ കാർമികത്വത്തിൽ ഭക്തിസാന്ദ്രമായ ദിവ്യബലി രാവിലെ 09:45 നു .

രണ്ടു ആർച്ചു ബിഷപ്പ് മാരുടെയും ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും മുഖ്യ കാർമികത്വത്തിൽ യുകെയിലെ മുഴുവൻ ക്നാനായ വൈദികരും ചേർന്ന് ഭക്തിസാന്ദ്രമായ ദിവ്യബലി രാവിലെ കൃത്യം 09:45 നു ആരംഭിക്കും. യു കെ കെ സി എ ജോയിന്റ് ട്രഷറർ ജെറി ജയിംസിന്റെ നേതൃത്വത്തിലുള്ള ലിറ്റര്ജി കമ്മിറ്റി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ക്നാനായ ജനതയെ വരവേൽക്കാനായി കാത്തിരിക്കുന്നു. പ്രശസ്ത ഗായകൻ കോട്ടയം ജോയിയുടെ നേതൃത്വത്തിലുള്ള നാൽപ്പതോളം വരുന്ന ഗായക സംഘത്തിന്റെ ഗാനാലാപനം കൂടി ചേരുമ്പോൾ പതിവുപോലെ ദിവ്യബലി കൂടുതൽ ഭക്തിസാന്ദ്രമായിരിക്കും എന്നതിൽ സംശയമില്ല.

കൺവെൻഷനുള്ള എൻട്രി പാസ് ഡയമണ്ട് ടിക്കറ്റ് , ഫാമിലി സ്പോൺസർ ടിക്കറ്റ്സ് , ഫാമിലി ടിക്കറ്റ് എന്നീ മൂന്നു ഗണങ്ങളായി തിരിച്ചിട്ടുണ്ടങ്കിലും വിശുദ്ധബലിയിൽ സംബന്ധിക്കുവാൻ എവിടെയും ഇരിക്കാവുന്നതാണ് . എന്നാൽ ഉച്ചകഴിഞ്ഞു ഒരുമണി മുതലുള്ള എല്ലാ പ്രോഗ്രാമികളും അതാതു ക്യാറ്റഗറിയിൽ ടിക്കറ്റ് എടുത്തിരിക്കുന്നവർക്കുള്ള ഇരിപ്പിടത്തിൽ മാത്രം ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


കൺവെൻഷൻ സെന്ററിലെ സ്റ്റേജിനു നേരെ മുന്നിലുള്ള 4 ബ്ലോക്കുകളാണ് യഥാക്രമം diginitaries , diamond എൻട്രി tickets holders and family sponsors എന്നിവർക്കായി റിസേർവ് ചെയ്തിരിക്കുന്നത്. ഫാമിലി ടിക്കറ്റ്സും സിംഗിൾ ടിക്കറ്റ്സും എടുത്തിരിക്കുന്ന എല്ലാവർക്കും മേല്പറഞ്ഞ നാലു ബ്ലോക്കുകൾ ഒഴികെ എവിടെയും ഇരിക്കാവുന്നതാണ് .

ഫാമിലി സ്പോൺസർ ടിക്കറ്റ്സ് പൂർണ്ണമായും വിറ്റു തീർന്നതിനാൽ
£50 ന്റെ ഫാമിലി ടിക്കറ്റ്സ് യൂണിറ്റിൽ നിന്നോ ഗേറ്റിൽ നിന്നോ വാങ്ങാവുന്നതാണ്.

Recent News