യുകെയിലുള്ള മുഴുവൻ ക്നാനായ കുടുംബങ്ങളെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ഇതാ വീണ്ടും ഒരു കാറപകടം!
ബെൽഫാസ്റ്റ് . Northern Irelandൽ ബെൽഫാസ്റ്റിനു സമീപം ആൻട്രിമിൽ താമസിക്കുന്ന കരിപ്പാടം തടത്തിൽ( വീണ പറമ്പിൽ ) ഷൈമോൾ നെൽസൺ ആണ് ബാലുമണി ക്റാങ്കിൽ ഇന്നലെ വൈകിട്ടു ആറു മണിയോടെ ഉണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടത് . പരേത മാറിടം ഇടവക രാമച്ചനാട്ട് കുടുംബാംഗമാണ്. മെയ് മോൾ നെൽസൺ ദമ്പതികൾക്ക് മൂന്നു മക്കളാണ് (Leona Nelson 10 വയസ്സ്, Rhianna Nelson 8 വയസ്സ് Ethan John Nelson7 വയസ്സ്). ബെൽഫാസ്റ്റിൽ ആൻട്രിം മരിയ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന നെൽസൺ ജോണിന്റെ ഭാര്യയാണ് പരേത .ഇവരുടെ സുഹൃത്തായ ബിജു വിന്റേയും , മെയ് മോളുടെയും ഇളയ മകനെ ഡ്യൂക്ക് ഓഫ് എഡിൻബറോ സിൽവർ ക്യാംപിനു കൊണ്ട് വിടുവാൻ പോയി തിരികെ വരവെയാണ് ഏവരെയും നടുക്കി കൊണ്ടുള്ള അപകടം നടന്നത് .ഇവർ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാർ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം . എതിരെ വന്ന മറ്റൊരു കാർ ഇവരുടെ കാറിൽ വന്നിടിക്കുക ആയിരുന്നു എന്നാണ് പ്രാഥമിക വിവരം .സംഭവ സ്ഥലത്തു തന്നെ ഷൈമോൾക്കു മരണം സംഭവിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത് .ഷൈമോളുടെ ഭർത്താവ് നെൽസണും , മെയ് മോളുടെ ഭർത്താവ് ബിജുവും നാട്ടിൽ അവധിക്കു പോയിരിക്കുകയാണ് , അപകട വിവരം അറിഞ്ഞു ഇരുവരും ബെൽഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട് .ഷൈമോൾ നെൽസൺ ദമ്പതികൾക്ക് മൂന്നു മക്കളാണ് . മരണ വിവരം അറിഞ്ഞു യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇവരുടെ ബന്ധുക്കളും ബെൽഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട് . യുകെയിലുള്ള മുഴുവൻ ക്നാനായ സമൂഹത്തിന് പേരിലും, UKKCA സെൻട്രൽ കമ്മിറ്റിയുടെ പേരിലുള്ള പ്രാർത്ഥനയും, അനുശോചനവും സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.