യു കെ കെ സി എ യുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് കൺവെൻഷനോട് അനുബന്ധിച്ചു ഒരു മെഗാ ഷോ ഒരുക്കിയിരിക്കുന്നത്. പതിവിനു വിവരീതമായി ഒരുക്കിയിരിക്കുന്ന ഈ ഹാസ്യ ഗാന നൃത്ത കലാരൂപങ്ങളിൽ കേരളത്തിലും മറ്റു വിദേശ രാജ്യങ്ങളിലും നിരവധി സ്റ്റേജുകളും കൈയടക്കി ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ മികച്ച കലാകാരന്മാരാണ് ഈ ഷോയിൽ അണിനിരക്കുന്നത്. ഇത് ജനങ്ങൾ ഇതിനോടകം ഏറ്റടുത്തതിന്റെ തെളിവാണ് £100 ന്റെ ഫാമിലി സ്പോൺസർ ടിക്കറ്റ് പൂർണമായും വിറ്റു തീർന്നത്.
അതോടൊപ്പം പ്രശസ്ത കൊറിയോഗ്രാഫർ കലാഭവൻ നൈസ് ഒരുക്കുന്ന പുതുമയാർന്ന സ്വാഗത നൃത്തവും ഈ വർഷത്തെ കൺവെൻഷന്റെ പകിട്ട് പതിന്മടങ്ങു വർധിക്കുമെന്ന് യുകെയിലെ ക്നാനായക്കാർ വിധിയെഴുതി കഴിഞ്ഞു.
പതിനേഴാമത് കൺവെൻഷൻ സ്വാഗത നൃത്തം അതിമനോഹരമായി കോർഡിനേറ്റു ചെയ്ത യു കെ കെ സി എ വൈസ് പ്രസിഡന്റ് ബിപിൻ പണ്ടാരശേരിയുടെ നേതൃത്വത്തിൽ തന്നെയാണ് ഇത്തവണത്തെ സ്വാഗത നൃത്തവും മെഗാ ഷോയും അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നതു.