Blog Details

കാത്തിരിപ്പിനു ഇനി 5 നാൾ മാത്രം. നയന മനോഹരമായ കലാവിരുന്നിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

ജൂൺ 29 നു നടക്കാൻ പോകുന്ന കൺവെൻഷന്റെ കൾച്ചറൽ കമ്മിറ്റി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ക്നാനായ മക്കളെ കാത്തിരിക്കുന്നു. ഇത്തവണ പബ്ലിക് മീറ്റിങ്ങിനു ഇടയ്ക്കു യൂണിറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രോഗ്രാമുകളെ ഉൾപ്പെടുത്തി കൺവെൻഷന്റെ രണ്ടാം ഭാഗം കൂടുതൽ ആസ്വാദ്യകരം ആക്കുന്നതിനുള്ള തയാറെടുപ്പിലാണ് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ. യു കെ കെ സി എ ജോയിന്റ് സെക്രട്ടറി സണ്ണി രാഗമാലികയുടെ നേതൃത്വത്തിലുള്ള 5 അംഗ കമ്മിറ്റിയാണ് രാപകലില്ലാതെ പ്രവർത്തിക്കുന്നത് .

തീർച്ചയായും കൺവെൻഷനിലേക്കു കടന്നുവരുന്ന എല്ലാവര്ക്കും എന്നും മനസ്സിൽ സൂക്ഷിക്കുവാൻ ഒരു കലാവിരുന്ന് അണിയറയിൽ ഒരുങ്ങുന്നു എന്നതിൽ സംശയമില്ല.

Recent News