Blog Details

ജൂൺ 29 നു കൺവെൻഷനിൽ പങ്കെടുക്കവാൻ നിരവധി വിശിഷ്ട വ്യക്തികൾ ... അവരെ സ്വീകരിക്കുവാൻ പരിണിതപ്രജ്ഞനായ മുൻ UKKCA ജനറൽ സെക്രട്ടറിയും നിലവിലെ അഡ്വൈസറുമായ ജോസി ജോസ് നെടുംതുരുത്തിൽപുത്തെൻപുരയിൽ നയിക്കുന്ന റിസപ്ഷൻ കമ്മിറ്റി.

ഇത്തവണ രണ്ടു ആർച്ചു ബിഷപ്പുമാരുൾപ്പടെ നിരവധി വിശിഷ്ട വ്യക്തികളാണ് യു കെ കെ സി എ കൺവെൻഷനിൽ പങ്കെടുക്കുവാൻ എത്തുന്നത്. എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയാക്കി റിസപ്ഷൻ കമ്മിറ്റി. 29 നു രാവിലെ ഒൻപതു മണിക്ക് ബഥേൽ കൺവെൻഷൻ സെന്ററിൽ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നത് മുതൽ വൈകിട്ട് എട്ടുമണിക്ക് കൺവെൻഷൻ കൊടി ഇറങ്ങുന്നത് വരെയുള്ള എല്ലാ സജ്ജീകരണങ്ങളും ജോസിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പൂർത്തിയാക്കി.


അതോടൊപ്പം കൺവെൻഷൻ സെന്ററിലെ seating arrangements ഉം പൂർത്തി ആയതായി കമ്മിറ്റി വിലയിരുത്തി . Satge നു മുന്നിലുള്ള നാലു ബ്ലോക്കുകൾ യഥാക്രമം കൺവെഷനിൽ പങ്കെടുക്കുവാൻ എത്തുന്ന വിശിഷ്ട വ്യക്തികൾ , Diamond entry ടിക്കറ്റ്സ് എടുത്തിരിക്കുന്ന കുടുമ്പങ്ങൾ അതുപോലെ ഫാമിലി സ്പോൺസർ ടിക്കറ്റ്സ് എടുത്തിരിക്കുന്ന കുടുമ്പങ്ങൾ എന്നിവർക്കായി റിസേർവ് ചെയ്തിരിക്കുകയാണ്. ദിവ്യബലിയിൽ പങ്കെടുക്കുവാൻ സീറ്റ് റിസർവേഷൻ ബാധകമായിരിക്കില്ല. എന്നാൽ ദിവ്യബലിക്ക് ശേഷം ഉച്ചക്ക് ഒരുമണി മുതൽ സീറ്റ് റിസർവേഷൻ ബാധകമായിരിക്കുമെന്നും റിസപ്ഷൻ കമ്മിറ്റി അറിയിക്കുകയുണ്ടായി.

Recent News